UPDATES

വായിച്ചോ‌

രാജ്യത്തെ 23 യൂണിവേഴ്‌സിറ്റികളും 279 ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും വ്യാജം

66 വ്യാജ കോളേജുകളാണ് ഡല്‍ഹിയില്‍ മാത്രമുള്ളത്

യുജിസിയും (യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍) എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) കഴിഞ്ഞമാസം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ 23 യൂണിവേഴ്‌സിറ്റികളും 279 ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും അവരുടെ വെബ്‌സൈറ്റുകളും വ്യാജമാണെന്നാണ് പറയുന്നത്. ഈ വ്യാജ യൂണിവേഴ്‌സിറ്റികളുടെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും തലസ്ഥാനം രാജ്യതലസ്ഥാനമായ ഡല്‍ഹി തന്നെയാണെന്നും പറയുന്നു.

66 വ്യാജ കോളേജുകളാണ് ഡല്‍ഹിയില്‍ മാത്രമുള്ളത്. ഈ കോളേജുകളില്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാതെയും അനുമതിയില്ലാതെയുമാണ് എഞ്ചിനീയറിംഗും മറ്റു കോഴ്‌സുകളും പഠിപ്പിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമൊക്കെ ചെയ്യുന്നത്. തെലുങ്കാന, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വ്യാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുള്ളത്.

വ്യാജ ഇന്‍സ്റ്റ്യൂട്ടുകള്‍ വ്യാപകമായിട്ടാണ് പെരുകുന്നത്. ജോലി സാധ്യതയ്ക്കായി ഉയര്‍ന്ന പഠനം നടത്താന്‍ പോകുന്ന വിദ്യാര്‍ഥികളാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ വന്ന് പെടുന്നത്. ഇതിനെ തുടര്‍ന്ന് യുജിസി-യും എഐസിടിഇ-യും ഇത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിലിട്ടിട്ടുണ്ട്.

യുജിസി-യുടെ വെബ്‌സൈറ്റ്- http://www.ugc.ac.in/

എഐസിടിഇ-യുടെ വെബ്‌സൈറ്റ്- http://www.aicte-india.org/

കൂടുതല്‍ വായനയ്ക്ക്- https://goo.gl/28QQoD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍