UPDATES

ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ പദ്ധതി

അഴിമുഖം പ്രതിനിധി

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതുസംബന്ധിച്ചു ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജയ്‌സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുമായാണ് ചര്‍ച്ച നടത്തുക. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടനാണ് ഈ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യാന്തര അതിര്‍ത്തിയില്‍ സിസിടിവി ക്യാമറകള്‍, റഡാറുകള്‍, ലേസര്‍ ഭിത്തികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിക്ക് ഏകദേശം 2,300 കിലോമീറ്റര്‍ നീളമുണ്ട്. അതിര്‍ത്തിയിലെ ചെക്‌പോസ്റ്റുകളിലെ എണ്ണം കുറച്ച് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന കര്‍ശനമാക്കുവാനാണ് തീരുമാനം. ഇതോടെ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുമെന്നും കള്ളക്കടത്തുകാര്‍, അനധികൃത കുടിയേറ്റക്കാര്‍, ഭീകരര്‍ എന്നിവരുടെ കടന്നുകയറ്റം നിയന്ത്രിക്കാമെന്നും വിലയിരുത്തുന്നു.

ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലെ പ്രധാന വ്യാപാര ചെക്‌പോസ്റ്റ് വാഗ-അത്താരിയാണ്. ഇതുകൂടാതെ ഉറി-സലാംബാദ്, പൂഞ്ച്‌-റാവല്‍കോട്ട് എന്നിവിടങ്ങളിലാണ് പ്രധാന ചെക്‌പോസ്റ്റുകളുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍