UPDATES

മിന്നലാക്രമണത്തിനു തിരിച്ചടി നല്‍കാനായി 250-ഓളം ഭീകരര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ഇന്ത്യ പാക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിനു തിരിച്ചടി നല്‍കാനായി 250 ഓളം ഭീകരര്‍ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷ-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹുദ്ദീന്‍ എന്നീ തീവ്രവാദി സംഘടനകളുടെ ഭീകരറാണ് ഇന്ത്യയെ ആക്രമിക്കാനായി തയ്യാറെടുക്കുന്നത്.

ഇന്ത്യ മിന്നലാക്രമണം നടത്തുന്നതിന് മുമ്പുതന്നെ ഭീകരര്‍ കശ്മീരിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു-കശ്മീരിലെ സുരക്ഷാസേനകളെയും ക്യാമ്പുകളെയുമാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. അതെസമയം അതിര്‍ത്തികടന്നുള്ള ഏത് രീതിയിലുള്ള ആക്രമണവും നേരിടാന്‍ സജ്ജരാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറും തങ്ങള്‍ സദാസമയവും ജാഗരൂകരാണ്, നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും സൈന്യം വക്തമാക്കി. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണെന്നും നിയന്ത്രണരേഖയില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ഡിഫന്‍സ് പിആര്‍ഒ മനീഷ് മെഹ്തയും അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍