UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈ ഭീകരാക്രമണത്തില്‍ തന്‍റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യയ്കാവില്ല; ഹാഫിസ് സയീദ്‌

അഴിമുഖം പ്രതിനിധി

26/11 മുംബൈ ഭീകരാക്രമണത്തില്‍ തന്‍റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യയ്കാവില്ല എന്ന് ജമാ ഉദ് ദവാ (ജെയുഡി) തലവന്‍ ഹാഫിസ് സയീദ്‌. ട്വിറ്റര്‍ അക്കൌണ്ടില്‍ ചേര്‍ത്ത വീഡിയോയിലാണ് ഹാഫിസ് സയീദ്‌ ഇന്ത്യന്‍ ഭരണകൂടത്തെ വെല്ലുവിളിച്ചത്. രണ്ടുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെയും ജെയുഡി തലവന്‍ വീഡിയോയില്‍ അപമാനിക്കുന്നുണ്ട്. തങ്ങളുടെ സര്‍ക്കാര്‍ മൌനം പാലിച്ചുവെങ്കിലും ആക്രമണം കഴിഞ്ഞ് എഴു വര്‍ഷമായിട്ടും അതിന്‍റെ പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ലെന്നും ദൈവകാരുണ്യത്താല്‍ ഇനിയും അതു സാധ്യമാകില്ല എന്നും ഹാഫീസ് സയീദ്‌ പറഞ്ഞു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉറപ്പാക്കി  ഇന്ത്യന്‍ വിദേശകാര്യമന്ത്രി മടങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി ജെയുഡി തലവന്‍ രംഗത്തെത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍