UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കേരളത്തിലെ 26 ശതമാനം ജലസ്രോതസുകളും മലിനം

പൊതുകിണറുകള്‍, കുളങ്ങള്‍, കനാലുകള്‍, പുഴകള്‍, കായലുകള്‍ എന്നിവയടക്കം 3606 ജലസ്രോതസുകളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കേരളത്തില്‍ 26.9 ശതമാനം ജലസ്രോതസുകളും പൂര്‍ണമായും മലിനീകരിക്കപ്പെട്ട അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്. ജലസ്രോതസുകളിലെ മലിനീകരണ പ്രശ്‌നം പരിഹരിച്ച് അവയെ ഉപയോഗപ്രദമായി വീണ്ടെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്ക് ശിക്ഷ കര്‍ശനമാക്കിക്കൊണ്ടുള്ള നിയമഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പൊതുകിണറുകള്‍, കുളങ്ങള്‍, കനാലുകള്‍, പുഴകള്‍, കായലുകള്‍ എന്നിവയടക്കം 3606 ജലസ്രോതസുകളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതില്‍ 498 എണ്ണം തിരുവനന്തപുരത്താണ്. 318 എണ്ണം എറണാകുളത്ത്. 194 എണ്ണം കോഴിക്കോട്ട്.

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ പഠനത്തിന് വലിയ പ്രസ്‌ക്തിയുണ്ട്. 1302 കുളങ്ങളും, 941 കനാലുകള്‍, 153 നദീതടങ്ങള്‍, 16 കായല്‍തടങ്ങള്‍, 1107 പൊതുകിണറുകള്‍ തുടങ്ങിയവയെല്ലാം സര്‍വേയുടെ ഭാഗമായിരുന്നു. ഖര മാലിന്യങ്ങളാണ് 53 ശതമാനവും ജലസ്രോതസുകളെ മലിനീകരിക്കുന്നത്. ദ്രവമാലിന്യങ്ങള്‍ – 16.97 ശതമാനം, ഗാര്‍ഹിക മാലിന്യങ്ങള്‍ – 23.24 ശതമാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍