UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

27കാരിയായ മഞ്ജുള ദേവകിനെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ഡല്‍ഹിയിലെ ഐഐടി ക്യാംപസില്‍ 27കാരിയായ ഗവേഷണ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മഞ്ജുള ദേവകിനെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐഐടി ക്യാംപസിലെ നളന്ദ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് 7.40ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ജുളയുടെ ഭര്‍ത്താവ് റിതേഷ് വീര ഇവിടെ വാട്ടര്‍ റിസോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ ഭോപ്പാലില്‍ താമസിക്കുന്ന ഇദ്ദേഹത്തെയും ബന്ധുക്കളെയും വിവരം അറിയിച്ചതായി ഡിസിപി ചിന്‍മോയ് ബിസ്വാല്‍ അറിയിച്ചു.

മഞ്ജുളയുടെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍