UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് നിര്‍മ്മിത ആയുധങ്ങളുമായി മൂന്നു പേര്‍ പഞ്ചാബില്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ നിര്‍മ്മിത ആയുധങ്ങളുമായി മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പഞ്ചാബിലെ മൊഹാലിയിലാണ് ഇവര്‍ അറസ്റ്റിലായത്. ഹെറോയിന്‍ കടത്തുകാരണെന്നാണ് പൊലീസ് ഭാഷ്യം. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ക്ക് ഭീകരരുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന കാര്യം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ജിപിഎസ് ഭുള്ളാര്‍ നിഷേധിച്ചു.

നേരത്തെ പൊലീസ് തകര്‍ത്തിരുന്ന ഒരു മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പാകിസ്താനിലെ ഭീകരസംഘടനയായ ജെയ്ഷ്-ഇ-മൊഹമ്മദിലെ ഭീകരര്‍ ശനിയാഴ്ച പത്താംകോട്ടിലെ വ്യോമസേനാ താവളത്തിനുനേര്‍ക്ക് നടത്തിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടുവെങ്കിലും ഇപ്പോഴും താവളത്തില്‍ രണ്ട് ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍