UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദി തൊഴിലുടമയില്‍ നിന്നും പീഡനം നേരിട്ട മലയാളികള്‍ നാട്ടിലെത്തി

അഴിമുഖം പ്രതിനിധി

സൗദിയിലെ തൊഴിലുടമയില്‍ നിന്നും പീഡനം നേരിട്ട മൂന്ന് മലയാളി യുവാക്കളും നാട്ടിലെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബൈജു, അഭിലാഷ്, വിമല്‍കുമാര്‍ എന്നിവരാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

ഇവരെ തൊഴിലുടമ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. യുവാക്കള്‍ക്ക് പോലീസ് സുരക്ഷ നല്‍കുമെന്നും താമസിയാതെ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.

ജോബ് പ്ലേസ്‌മെന്റ് ഏജന്‍സി വഴി തട്ടിപ്പിനിരയായാണ് ഇവര്‍ സൗദിയില്‍ എത്തിയത്.പമ്പ് ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച ഇവരെ തുച്ഛമായ ശമ്പളത്തില്‍ മറ്റു ജോലികള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് തൊഴിലുടമ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍