UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദി തൊഴിലുടമയില്‍ നിന്നും മര്‍ദ്ദനമേറ്റ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും; സുഷമാ സ്വരാജ്

അഴിമുഖം പ്രതിനിധി 

സൗദി തൊഴിലുടമയില്‍ നിന്നും മര്‍ദ്ദനമേറ്റുവാങ്ങിയ മൂന്ന് മലയാളികളെ ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. മൂന്ന് ഇന്ത്യക്കാരെ സൗദിക്കാരനായ തൊഴിലുടമ വിറകിന്‍ കഷ്ണം കൊണ്ടു മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്ന് പേരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം നടപടിയെടുത്തത്. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇവര്‍ സൗദിയിലെത്തിയത്.

     

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍