UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാരത് മാത കീ ജയ് വിളിച്ചില്ല; മൂന്ന് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

ഭാരത് മാത കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച മൂന്ന് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. ഡല്‍ഹിയിലാണ് സംഭവം. ഒരു സംഘം ആളുകള്‍ ഭാരത് മാത കീ ജയ് വിളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്‌ ആരോപണം. മര്‍ദ്ദനത്തില്‍ ദില്‍കഷ്  18-കാരന്റെ കയ്യൊടിഞ്ഞിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 

ഡല്‍ഹിയിലെ ബേഗുംപൂരില്‍ കഴിഞ്ഞ 26-നായിരുന്നു സംഭവം. മദ്രസയില്‍ താമസിച്ചു പഠിക്കുന്ന ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ നിന്നുള്ള ദില്‍കഷ്, സുഹൃത്തുക്കളായ അജ്മല്‍, നയീം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മദ്രസയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള ബന്‍സ്‌വാലാ പാര്‍ക്കിലേക്ക് നടക്കുകയായിരുന്ന തങ്ങളെ ഒരുസംഘം ചെറുപ്പക്കാര്‍ വളയുകയായിരുന്നുവെന്ന് ദില്‍കഷ് പറഞ്ഞു. തൊപ്പി ധരിച്ചിരുന്നതിനാലാകാം തങ്ങളെ തിരിച്ചറിഞ്ഞത്. അവര്‍ തങ്ങളോട് ജയ് മാതാ കി എന്നു വിളിക്കാന്‍ ആവശ്യപ്പെട്ടതായും ദില്‍കഷ് പറഞ്ഞു.

 

എന്നാല്‍ ഇത് നിരസിച്ചപ്പോള്‍ ഒരാള്‍ അജ്മലിനെ തല്ലിയെന്നും അപ്പോഴാണ് താന്‍ ഇടപെട്ടതെന്നും ദില്‍കഷ് പറഞ്ഞു. ഇതോടെ അവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപെട്ട തങ്ങള്‍ മദ്രസയില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് പോലീസിനെ ബന്ധപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ ഈ പ്രദേശത്ത് ആദ്യമായാണെന്ന മദ്രസ കമ്മിറ്റിംഗം ബിലാല്‍ വ്യക്തമാക്കി. വിവിധ സമുദായങ്ങള്‍ സമാധാനത്തോടെ കഴിയുന്ന പ്രദേശമായിരുന്നു ഇത്. ഇത്തരം സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടില്ല. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശസ്നേഹം തെളിയിക്കാന്‍ ജയ് ഭാരത് മാതാ വിളിക്കുന്നതിനെ ചൊല്ലി അക്രമങ്ങളും തര്‍ക്കങ്ങളും നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍