UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണം: മൂന്ന് സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു

ഈ വര്‍ഷം ഇതുവരെ ഇന്ത്യയ്ക്ക് അതിര്‍ത്തിയില്‍ 26 സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്

ഇന്ന് പുലര്‍ച്ചെ ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. രണ്ട് സൈനികരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഷോപ്പിയാനിലെ ചിത്തര്‍ഗാം മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

ഭീകരരും സൈനികരും തമ്മിലുള്ള ആക്രമണത്തിനിടെയാണ് സാധാരണക്കാര്‍ക്കും വെടിയേറ്റതും സ്ത്രീ മരിച്ചതും. ഈ വര്‍ഷം ഇതുവരെ ഇന്ത്യയ്ക്ക് അതിര്‍ത്തിയില്‍ 26 സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം 22 ഭീകരരാണ് അതിര്‍ത്തിയില്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. 2010ന് ശേഷം അമ്പത് ദിവസത്തിനിടെ ഇന്ത്യന്‍ സൈന്യം ഏറ്റവുമധികം ഭീകരരെ വധിച്ചത് ഈ കാലയളവിലാണ്. അതേസമയം അതിര്‍ത്തിയിലെ കടുത്ത ഹിമപാതത്തെ തുടര്‍ന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചത്. ഭീകരരുമായുള്ള ആക്രമണത്തില്‍ ആറ് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. പകരം ഇന്ത്യന്‍ സൈന്യം 22 പേരെ വധിക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം നൂറിലേറെ ചെറുപ്പക്കാര്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതാണ് സമീപകാലത്ത് അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിന് ശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ അമ്പതോളം സൈനിക ഓപ്പറേഷനുകളില്‍ പതിനാറെണ്ണമാണ് ഫലം കണ്ടത്. ഇതിലാണ് 22 ഭീകരര്‍ കൊല്ലപ്പെട്ടതും മൂന്ന് പേര്‍ അറസ്റ്റിലായതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍