UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ മൂന്ന് ഭീകരരെ വധിച്ചു

കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഭീകരര്‍

ജമ്മു കാശ്മീരിലെ ആനന്ദ്‌നാഗ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ജില്ലയിലെ പഹല്‍ഗാം മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ നിരവധി ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. പിടിച്ചെടുത്തതില്‍ 3 എകെ 47 തോക്കുകളും ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പഹല്‍ഗാമിലെ അവൂര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജനുവരി ആറിന് സമാനമായ മറ്റൊരു ആക്രമണത്തില്‍ ബഡ്ഗാം ജില്ലയിലെ മച്ചു മേഖലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ അല്‍-ബാദ്ര്‍ ഭീകരനായ മുസാഫര്‍ അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരാണെന്നാണ് അറിയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍