UPDATES

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 91പേര്‍ മരിച്ചു, 200-ഓളം പേര്‍ക്കു പരിക്കേറ്റു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. 91 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ന് രാവിലെ മൂന്ന് മണിക്ക് കാണ്‍പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പുക്രായനില്‍ പട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്. നാലു ഏസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു.

അപകടത്തില്‍  90-ലധികം മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 200-ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും കൂടൂതല്‍ വൈദ്യസംഘവും സുരക്ഷാ ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് തിരിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് എ സക്‌സേന അറിയിച്ചു.

അടിയന്തര സഹായത്തിന് വിളിക്കേണ്ട ഫോണ്‍ നമ്പരുകള്‍

Patna – 0612-2202290, 0612-2202291, 0612-2202292, 025-83288 | lndore – 0741 1072 | Ujjain – 0734 2560906 | Ratlam – 07412 1072 | Mugalsarai – 05412-251258, 05412-254145 | Hajipur – 06224-272230 | Jhansi – 05101072 | Orai – 051621072 | Kanpur – 05121072 | Pokhrayan – 05113-270239

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍