UPDATES

ഓക്‌സിജന്‍ വിതരണം മുടങ്ങി; ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുള്ളില്‍ മരിച്ചത് 30 കുട്ടികള്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ മണ്ഡലത്തിലാണ് ഈ ദാരുണ സംഭവം നടന്നത്

ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചത് 30 കുട്ടികള്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാാഥിന്റെ പാര്‍ലമെന്റ്റ് മണ്ഡലം കൂടിയാണ് ഗോരഖ്പൂര്‍.

ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ക്കാണ്‌ ദാരുണ അന്ത്യം സംഭവിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജ്. 67 ലക്ഷം രൂപ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണക്കാര്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നുണ്ടായ ക്ഷാമമാണ് ദുരന്തത്തിനു കാരണമായി പറയുന്നത്. ജില്ല മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏഴുപേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നും അന്വേഷണം പ്രഖ്യാപിച്ചും എന്നും സര്‍ക്കാര്‍ പറയുന്നു.

30 കുട്ടികള്‍ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചതായി ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൌട്ടേല പ്രാദേശിക ടി.വി ചാനലുകളോട് വ്യക്തമാക്കി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഏഴു കുട്ടികള്‍ മരിച്ചതെന്നും.

17 കുട്ടികള്‍ മരിച്ചത്, neo-natal വാര്‍ഡിലും അഞ്ചു കുട്ടികള്‍ കടുത്ത മസ്തിഷ്കവീക്ക (encephalitis)മുള്ളവരെ കിടത്തിയിരിക്കുന്നിടത്തും എട്ടുപേര്‍ ജനറല്‍ വാര്‍ഡിലുമാണ് മരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ ലഭിക്കാതിരുന്നതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത് എന്നത് നിഷേധിച്ച അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. 70 ലക്ഷം രൂപ കുടിശിക വന്നതോടെ ഓക്സിജന്‍ വിതരണം ചെയ്യുന്നവര്‍ അത് നിര്‍ത്തി. പക്ഷേ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തന്നെ അറിയിച്ചിരുന്നത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ഓക്സിജന്‍ സ്റ്റോക്ക് ഉണ്ട് എന്നായിരുന്നുവെന്നും രാജീവ് റൌട്ടേല പറഞ്ഞു.

35 ലക്ഷം രൂപ ഓക്സിജന്‍ വിതരണം ചെയ്യുന്നവര്‍ക്ക് നല്‍കിക്കഴിഞ്ഞെന്നും ഓക്സിജന്‍ വിതരണം മുടക്കരുതെന്ന് അവരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ് യു.പി സര്‍ക്കാര്‍ ചെയ്തത്.

‘വ്യത്യസ്ത രോഗ കാരണങ്ങളാല്‍’ വെള്ളിയാഴ്ച ഏഴു കുട്ടികള്‍ മരിച്ച സംഭവം, ചില ടി.വി ചാനലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായ വിധത്തില്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ നിയന്ത്രിക്കാനായി ജില്ല മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട് എന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.

Updated@ 12.41PM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍