UPDATES

വായിച്ചോ‌

നോക്കിയ 3310 തിരിച്ച് വരുമോ ?

ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രം താല്‍പര്യമുള്ള ആളുകള്‍ ഇപ്പോളും ഉള്ളത് കൊണ്ട് 3310യുടെ സാദ്ധ്യതകളെ എഴുതിത്തള്ളാനാവില്ല.

2000ല്‍ പുറത്തിറക്കിയ 3310 എന്ന മോഡല്‍ വീണ്ടും പുറത്തിറക്കാന്‍ നോക്കിയ പദ്ധതിയിടുന്നതായി സൂചന. സ്മാര്‍ട്ട്‌ഫോണ്‍ കാലത്ത് എന്ത് 3310 എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രം താല്‍പര്യമുള്ള ആളുകള്‍ ഇപ്പോളും ഉള്ളത് കൊണ്ട് 3310യുടെ സാദ്ധ്യതകളെ എഴുതിത്തള്ളാനാവില്ല. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും നോക്കിയയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

ഏറെ യൂസര്‍ ഫ്രണ്ട്‌ലിയായ ഫോണ്‍ എന്ന നിലയില്‍ 3310 ജനപ്രീതി നേടിയിരുന്നു. വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമുള്ള മെനു ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പമില്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ സഹായകമാണ്. 17 വര്‍ഷമായി 3310 ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ച് വരുന്ന ആളുകളുണ്ട്. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി ചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന ഫോണായിരുന്നു 3310. ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം കുറക്കാന്‍ സഹായിച്ചത് 3310 ആണെന്ന് 10 വര്‍ഷമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ പറയുന്നു.

സ്മാര്‍ട് ഫോണുകള്‍ ചുറ്റുമുള്ളവരുമായി നേരിട്ടുള്ള ആശയ വിനിമയത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഷാദരോഗവും ഉറക്കമില്ലായ്മയും അത് വര്‍ദ്ധിപ്പിക്കുന്നതായും നിരവധി പഠനങ്ങളുണ്ട്. ഇതെല്ലാം കാരണം പലരും 3310 പോലുള്ള പഴയ തലമുറ ഫോണുകളെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. സെല്‍ഫികളിലും ഫോട്ടോ അപ്ലോഡിംഗിലും വാട്‌സ് ആപ്പിലും അഭിരമിക്കുന്ന പുതുതലമുറ പഴയ ഫോണിന്റെ തിരിച്ച് വരവിന് കാര്യമായി പരിഗണിക്കാനിടയില്ലെങ്കിലും 3310യ്ക്ക് അതിന്റേതായൊരു ഇടം ബാക്കിയുണ്ട്.

വായനയ്ക്ക്: https://goo.gl/Vlchpe

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍