UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത മഞ്ഞുവീഴ്ചയും, മഴയും; മണാലിക്ക് സമീപം 35 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 45 വിനോദ സഞ്ചാരികളെ കാണാതായി

ഒറ്റപ്പെട്ട പോയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്.

കനത്ത മഞ്ഞൂവീഴ്ച തുടരുന്ന ഹിമാചലിലെ മണാലിക്ക് സമീപം ട്രക്കിങ്ങിന് പോയ 35 വിദ്യാത്ഥികള്‍ ഉള്‍പ്പെടെ 45 പേരെ കാണാതായി. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിളെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാണാതായത്. സംസ്ഥാനത്തെ ലാഹുല്‍, സ്പിറ്റി മേഖലയിലാണ് കടുത്ത മഞ്ഞുവീഴ്ച റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ  മണാലിക്കു സമീപത്തുള്ള ഹംപ്താ പാസിലാണ് സംഘം കുടുങ്ങിയിട്ടുള്ളതാണെന്നാണ് വിവരം. എന്നാല്‍ ഇവരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവായ രജ്വീര്‍ സിങിനെ ഉദ്ധരിച്ച ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

അതിനിടെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലിയില്‍ കുടുങ്ങിയ മലയാളി സംഘത്തെ ഇന്ന രക്ഷപ്പെടുത്തുമെന്നാണ് വിവരം. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് മണാലിയിലെ ഹോട്ടലുകളില്‍ കുടുങ്ങിയത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചതും റോഡുകള്‍ തകര്‍ന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക തിരിച്ചടിയായത്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്.

കനത്ത മഴയിലും മഞ്ഞുവീഴചയിലും സംസ്ഥാനത്ത് ഇതുവരെ ആഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ പറയുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോര്‍, ചമ്പാ ജില്ലകളിലാണ് കൂടുതല്‍ നാശ നഷ്ടം ഉണ്ടായിട്ടുള്ളത്. പ്രധാന നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍