UPDATES

പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രം; രാജ്നാഥ് സിങ്

അഴിമുഖം പ്രതിനിധി

ഉറിയില്‍ സൈനികകേന്ദ്ര ആസ്ഥാനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്റെതെന്നും പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു. ആക്രമണത്തിന് എത്തിയ തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്റെ സഹായമുണ്ടെന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

തീവ്രവാദി ആക്രമണം ഗുരുതരമായ സുരക്ഷാവീഴചയുടെ ഫലമാണെന്നും ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്ന കാര്യം ഉറപ്പാണെന്നും മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. കാശ്മീരിലെ സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു. കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഇന്ന് കാശ്മീരില്‍ എത്തും.

ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികകേന്ദ്ര ആസ്ഥാനത്ത് കടന്ന നാല് തീവ്രവാദികളെയും പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. ആറ് മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിലൂടെയാണ് സൈന്യം തീവ്രവാദികളെ വധിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍