UPDATES

എഡിറ്റര്‍

ഫോബ്സിന്‍റെ യുഎസിലെ ധനികരുടെ പട്ടികയില്‍ 5 ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍

Avatar

ഫോബ്‌സിന്റെ പട്ടികയില്‍ യുഎസിലെ ഏറ്റവും പണക്കാരായവരില്‍ 5 ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ ഇടം നേടി. 400 പേരുടെ ലിസ്റ്റില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് മൈക്രോസ്‌ഫോറ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ്. ഇത് ഇരുപത്തിമൂന്നാം തവണയാണ് ബില്‍ ഗേറ്റ്‌സ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ഫോബ്‌സിന്റെ 2016-ലെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ അമേരിക്കക്കാര്‍ ഇവരാണ്- സിംഫണി ടെക്‌നോളജി സ്ഥാപകന്‍ റോമേഷ് വദ്വാനി, സിന്തല്‍ ഭാരതിന്റെ സഹസ്ഥാപകന്‍ നീരജ് ദേശായ്, എയര്‍ലൈന്‍ രംഗത്തുള്ള രാകേഷ് ഗംഗവാള്‍, സംരംഭകനായ ജോണ്‍ കപൂര്‍, സിലിക്കണ്‍വാലിയിലെ എയ്ഞ്ചല്‍ ഇന്‍വസ്റ്റര്‍ കവിത്രക് റാം ശിവറാം.

ബില്‍ ഗേറ്റ്‌സിന് 81 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. റോമേഷ് വാഡ് വാനി പട്ടികയില്‍ 222-മനായിട്ടാണ് ഇടം നേടിയിരിക്കുന്നത്. വദ്വാനിയുടെ ആസ്തി 3 ബില്ല്യണ്‍ ഡോളറാണ്.

നീരജ് ദേശായ് 274 റാങ്കോടെ പട്ടികയില്‍ ഇടം നേടിയത് 2.5 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായിട്ടാണ്. 321-ാം സ്ഥാനത്തുള്ള രാകേഷ് ഗംഗവാളിന്റെ ആസ്തി 2.2 ബില്ല്യണ്‍ ഡോളറാണ്. ജോണ്‍ കപൂര്‍ 2.1 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി 335-ാം സ്ഥാനത്താണ്.

പട്ടികയില്‍ 361-ാം സ്ഥാനത്തുള്ള കവിത്രക് റാം ശിവറാമിന്റെ ആസ്തി 1.9 ബില്ല്യണ്‍ ഡോളറാണ്.

കൂടുതല്‍ വായിക്കാന്‍- https://goo.gl/TYMOJs

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍