UPDATES

മഹാരാഷ്ട്ര ആദിവാസി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥിനികള്‍ കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്ര ബുല്‍ദ്ധനയിലെ അശ്രാം ആദിവാസി ബോര്‍ഡിങ്ങ് സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥിനികള്‍ കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് മാതാപിതാക്കള്‍. ഇതെ സ്‌കൂളിനെ അധ്യാപകര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ 13-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. 13-കാരി ഉള്‍പ്പടെ ആറു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നുണ്ടെന്ന് ആദിവാസി വകുപ്പ് മന്ത്രി വിഷ്ണു സവരയും അറിയിച്ചു.

13-വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദിംഗബര്‍ ഖാരാട്ട്, ചെയര്‍മാന്‍ ഗജാനന്‍ കോകറേ ഉള്‍പ്പടെയുള്ള 11 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിലെ തൂപ്പുകാരന്‍ ഇത്തുസിങ്ങ് പവാറാണ് മുഖ്യപ്രതി. ദീപാവലി അവധിക്ക് വീട്ടില്‍ പോയ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ഡോക്ടറിന്റെ അടുത്ത് എത്തിയപ്പോളാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

അറസ്റ്റ് ചെയ്ത പ്രതികളെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന അശ്രാം ബോര്‍ഡിങ്ങ് സ്‌കൂളിന്റ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ നിലവിലെ കുട്ടികളെ അടുത്ത ജില്ലകളിലെ ആദിവാസി ബോര്‍ഡിങ്ങ് സ്‌കൂളുകളിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍