UPDATES

എഡിറ്റര്‍

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ അഞ്ച് മുസ്ലിം രാജ്യങ്ങള്‍

Avatar

അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളെ കൂട്ടക്കൊല നടത്തിയ ഉമര്‍ മത്തീന്‍ ആക്രമണത്തിനിടെ പൊലീസിനെ വിളിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള കൂറു പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റാകട്ടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കയില്‍ സ്വവര്‍ഗാനുരാഗ വിവാഹം നിയമവിധേയമാക്കിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഇന്ത്യയിലാകട്ടെ ക്രിമിനല്‍ കുറ്റവുമാണ്. എന്നാല്‍ അഞ്ച് മുസ്ലിം രാജ്യങ്ങള്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തമ്മില്‍ ഒരു സാമ്യതയുണ്ട്. അഞ്ചു രാജ്യങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിട്ടില്ല. മാലി, ജോര്‍ദാന്‍, ഇന്തോനേഷ്യ, തുര്‍ക്കി, അല്‍ബേനിയ എന്നീ രാജ്യങ്ങളാണ് സ്വവര്‍ഗാനുരാഗത്തെ നിയമവിധേയമാക്കിയിരിക്കുന്നത്.

http://goo.gl/loA10p

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍