UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ മരണം: അധ്യാപകര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലീസ്‌

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ആര്‍ക്കൊക്കെ എതിരെയാണ് കേസെടുക്കുകയെന്ന് കേസന്വേഷിക്കുന്ന ഇരിങ്ങാലക്കുട എസ്‌ഐ കിരണ്‍ നായര്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രേരണക്കുറ്റം ചുമത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനൊരുങ്ങുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. കോളേജില്‍ നടന്ന പരീക്ഷയ്ക്കിടെ കോപ്പിയടിച്ച് പിടിച്ചതിനെ തുടര്‍ന്നുണ്ടായ അപമാനത്താലാണ് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിച്ചത്.

ജനുവരി ആറിന് നടന്ന സംഭവത്തില്‍ ഇരിങ്ങാലക്കുട എസ്‌ഐ കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍