UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാചകവാതകത്തിന് ഓണ്‍ലൈന്‍ വഴി അഞ്ചുരൂപയുടെ ഇളവ്

കറന്‍സിരഹിത പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാചകവാതക സിലണ്ടറുകള്‍ക്ക് പുതിയ ഇളവ് നല്‍കുന്നത്

പ്രമുഖ എണ്ണക്കമ്പനികള്‍ പാചകവാതകത്തിന് ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് ഇളവ് പ്രഖ്യാപിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ എല്‍പിജി സിലണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ അഞ്ചുരൂപയുടെ ഇളവ് ലഭിക്കും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടച്ചാലാണ് ഇളവ് ലഭിക്കുന്നത്.

കറന്‍സിരഹിത പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാചകവാതക സിലണ്ടറുകള്‍ക്ക് പുതിയ ഇളവ് നല്‍കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്നവര്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 0.75% ഇളവ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍