UPDATES

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ശ്രീനഗറില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൊഹാട്ട മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. തീവ്രവാദികളില്‍ രണ്ടുപേരെ സൈന്യം വധിക്കുകയും ചെയ്തു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. മേഖലയില്‍ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ സമീപത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്. തീവ്രവാദികളെ പിടികൂടാന്‍ സൈന്യവും പൊലീസും സംയുക്ത തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍