UPDATES

5000 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് കൗണ്ടര്‍ വഴി റീ ഫണ്ടില്ല

അഴിമുഖം പ്രതിനിധി

ഇന്ന് മുതല്‍ നവംബര്‍ 24 വരെ 5000 രൂപയുടേയോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് റദ്ദാക്കിയാല്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ പണം തിരിച്ച് നല്‍കില്ല. പകരം കാന്‍സല്‍ ചെയ്യാനുള്ള ടിക്കറ്റ് കൊടുത്ത് ടിഡിആര്‍ (ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ്) ഫയല്‍ ചെയ്യണം. ചെക്കായോ ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വഴിയോ പണം കൈപ്പറ്റണം. ഇക്കാര്യം അറിയിച്ച് റെയില്‍വെ സര്‍ക്കുലര്‍ പുറത്തിറക്കി.

ആര്‍എസിയില്‍ നില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവയ്ക്കും ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പും കണ്‍ഫോം ആയ ടിക്കറ്റുകള്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഇത് ചെയ്യണം. പാന്‍ കാഡോ ആധാര്‍ കാഡോ റിസര്‍വേഷന്‍ കൗണ്ടറില്‍ കാണിക്കണം. കൗണ്ടറില്‍ നി്ന്ന് ടിഡിആര്‍ തരും. ഈ റെസീറ്റ് പാന്‍ കാഡിന്‌റെയോ ആധാര്‍ കാഡിന്‌റെയോ സെല്‍ഫ് അറ്റസ്റ്റഡ് കോപ്പിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വച്ച് റീഫണ്ടിംഗ് ചുമതലയുള്ള ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ക്ക് നല്‍കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍