UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ബിഐ 500 രൂപ നോട്ടുകളുടെ അച്ചടി 35 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി വര്‍ധിപ്പിച്ചു

നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ വിവിധ മൂല്യത്തിലുള്ള 19 ദശലക്ഷം നോട്ടുകളാണ് ഒരു ദിവസം അച്ചടിക്കുന്നത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിച്ചു. നിലവില്‍ 500 രൂപയുടെ 35 ലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ഒരു കോടിയായിട്ടാണ് വര്‍ധിപ്പിച്ചത്. നാസിക്കിലെ കറന്‍സി നോട്ട് പ്രസിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇന്നലെ ഇവിടെനിന്ന് റിസര്‍വ് ബാങ്കിന് കൈമാറിയത് 4.3 കോടി നോട്ടുകളാണ്. നോട്ട് പിന്‍വലിച്ചതിനു ശേഷം നടത്തുന്ന ഏറ്റവും വലിയ നോട്ട് കൈമാറ്റമാണിത്.

നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ വിവിധ മൂല്യത്തിലുള്ള 19 ദശലക്ഷം നോട്ടുകളാണ് ഒരു ദിവസം അച്ചടിക്കുന്നത്. 500 രൂപ നോട്ടിന് പുറമെ 100, 50, 20 നോട്ടുകളാണ് ഇവിടെ അച്ചടിക്കുന്നത്. പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ഇവിടെ നടക്കുന്നില്ല. നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ഇടവേളകള്‍ പോലും പ്രവര്‍ത്തന സജ്ജമാക്കിയാണ് പ്രസില്‍ നോട്ടടി നടക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍