UPDATES

ഒരു കോടി രൂപ വരെയുള്ള വായ്പകളുടെ തിരിച്ചടവിന് 60 ദിവസത്തെ സാവകാശം

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ പണദൗര്‍ലഭ്യവും നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഒരു കോടി രൂപ വരെയുള്ള ഭവന, വാഹന, കാര്‍ഷിക, വ്യാപാര വായ്പകളുടെ തിരിച്ചടവിന് 60 ദിവസത്തെ സാവകാശം കൂടി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ അടയ്‌ക്കേണ്ട തുകകള്‍ക്കും ഗഡുക്കള്‍ക്കുമാണ് ഈ ആനുകൂല്യം. നവംബര്‍ ഒന്നിനു മുമ്പു നല്‍കേണ്ടിയിരുന്ന ഗഡുക്കള്‍ക്കും തിരിച്ചടവിനും ഡിസംബര്‍ 31-നു ശേഷമുള്ളവയ്ക്കും ഈ ആനുകൂല്യം ലഭിക്കില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്ന എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

വാണിജ്യബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, ഭവനവായ്പാ കമ്പനികള്‍ എന്നിവയ്ക്കാണ് ഈ നിര്‍ദേശം ബാധകമാകുക. ഈ സ്ഥാപനങ്ങളില്‍നിന്നെടുത്ത ഒരു കോടിയില്‍ താഴെയുള്ള വായ്പകള്‍ക്കും വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ അക്കൗണ്ടുകള്‍ക്കും (ഓവര്‍ഡ്രാഫ്റ്റും കാഷ് ക്രെഡിറ്റും അടക്കം) ഇതു ബാധകമാണ്. ഒരുകോടിയില്‍ താഴെയുള്ള ടേം ലോണുകള്‍, പണയമുള്ളതും ഇല്ലാത്തതുമായ വായ്പകള്‍, പേഴ്‌സണല്‍ വായ്പകള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്.

കുടിശികയാവുകയും നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആയി പട്ടികയില്‍ പെടുത്തുകയും ചെയ്ത വായ്പകള്‍ക്ക് ഈ നിര്‍ദേശപ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍