UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചാല്‍ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും

അഴിമുഖം പ്രതിനിധി

പാക് അധീന കാശ്മീരും അരുണാചല്‍ പ്രദേശും മാപ്പില്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ചിത്രീകരിച്ചാല്‍ ഏഴ് വര്‍ഷം തടവും കൂടെ 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന ജിയോ സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. മാപ്പ് ഏതു രൂപത്തില്‍ പ്രദര്‍ശിപ്പിച്ചാലും ശിക്ഷ ലഭിക്കും.

ഗൂഗിളിനെ പോലുള്ള യുഎസ് കമ്പനികളും പടിഞ്ഞാറന്‍ കമ്പനികളും പാക് അധീന കാശ്മീരും അരുണാചല്‍പ്രദേശും ഇന്ത്യയുടെ ഭാഗമല്ലാത്ത മാപ്പുകള്‍ ഉപയോഗിക്കുന്നതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. ഇത്തരത്തിലെ മാപ്പ് പ്രദര്‍ശിപ്പിച്ചതിന് കഴിഞ്ഞ വര്‍ഷം ഇന്ത്യ അല്‍ജസീറ ചാനലിനെ അഞ്ച് ദിവസത്തേക്ക് നിരോധിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍