UPDATES

വിപണി/സാമ്പത്തികം

പണമിടപാടിനുള്ള ചാര്‍ജ് പിന്‍വലിക്കണമെന്ന് ബാങ്ക് അക്കൗണ്ട് ഉടമകളുടെ സര്‍വെ

11,081 പേര്‍ പങ്കെടുത്ത സര്‍വെയില്‍ 70 ശതമാനം പേരും ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്

പണമിടപാടിനുള്ള ചാര്‍ജ് പിന്‍വലിക്കണമെന്ന് ബാങ്ക് അക്കൗണ്ട് ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സര്‍വെയിലെ റിപ്പോര്‍ട്ട്. ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വെയിലൂടെയാണ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ അഭിപ്രായം വന്നിരിക്കുന്നത്. 11,081 പേര്‍ പങ്കെടുത്ത സര്‍വെയില്‍ 70 ശതമാനം പേരും ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

സൗജന്യ പരിധിക്ക് ശേഷമുള്ള എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് മാത്രമല്ല സാമ്പത്തികേതര ഇടപാടുകളായ ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് ലഭ്യത എന്നിവയ്ക്കും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. നാല് തവണയ്ക്ക് ശേഷമുള്ള പണം നിക്ഷേപിക്കലിനും ചാര്‍ജ്ജ് ഈടാക്കുമെന്ന് തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവര്‍ വ്യക്തമാക്കിയിരുന്നു.

Read: പണം പിന്‍വലിക്കുന്നതിന് മാത്രമല്ല; ബാലന്‍സ് പരിശോധിക്കുന്നതിനും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കും

കറന്‍സി രഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളെടുത്ത നല്ല തീരുമാനമല്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്ത അക്കൗണ്ട് ഉടമകള്‍ പറയുന്നത്. ബാങ്കുകളുടെ നടപടിയെ പിന്തുണയ്ക്കുന്നില്ലെന്ന് 56 ശതമാനം പേരും നിലപാടെടുത്തപ്പോള്‍ പണമിടപാടിനുള്ള ചെലവ് കുറയ്ക്കാന്‍ ഈ നടപടി ഉപകരിക്കുമെന്ന് 14 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് ഇടപെട്ട് ഈ ചാര്‍ജുകള്‍ പിന്‍വലിപ്പിക്കണമെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. 26 ശതമാനം പേര്‍ പറയുന്നത് നാല് ഇടപാടുകള്‍ സൗജന്യമായതിനാല്‍ തൃപ്തരാണെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍