UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാന്‍സില്‍ ജനക്കൂട്ടത്തിന് നടുവിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; 75 മരണം

തെക്കന്‍ ഫ്രാന്‍സിലെ നഗരമായ നൈസിലെ ഫ്രെഞ്ച് റിവിയേറ റിസോര്‍ട്ടില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് 75 പേര്‍ കൊല്ലപ്പെട്ടു. വാര്‍ഷിക ബാസ്റ്റില്ലി ദിന ആഘോഷങ്ങള്‍ക്കിടയിലായിരുന്നു സംഭവം.  പ്രശസ്തമായ പ്രൊമിനയ്ഡ് ഡെസ് ആംഗ്ലെയിസില്‍ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വെടിക്കെട്ടിന് ശേഷമായിരുന്നു ആക്രമണം നടന്നത്.

ഇത് ഒരു ഭീകരാക്രമണമാണ് എന്ന് സംശയിക്കുന്നതായി പ്രാദേശിക അധികൃതരും പോലീസും വിശദീകരിക്കുന്നു. ട്രക്ക് ഡ്രൈവര്‍ വെടിയേറ്റ് മരിച്ചതായി കാണപ്പെട്ടു. ഇയാള്‍ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

“തല്‍ക്കാലം എല്ലാവരും വീടുകളില്‍ തന്നെ കഴിയുക. വിശദമായ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കും’” എന്നാണ് മേഖല പ്രസിഡന്‍റ് ക്രിസ്റ്റ്യന്‍ എസ്ട്രോയി ട്വിറ്ററില്‍ കുറിച്ചത്. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ട്രക്ക് ജനക്കൂട്ടത്തിന് മുകളിലൂടെ പാഞ്ഞു എന്നാണ് അസോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

“ഓടൂ,ഓടൂ എന്ന് നിലവിളിച്ചുകൊണ്ട് ജനക്കൂട്ടം പരിഭ്രാന്തമായി ചിതറി ഓടുകയായിരുന്നു. ഞങ്ങള്‍ വെടിശബ്ദം കേട്ടിരുന്നു. എന്നാല്‍ അത് വെടിക്കെട്ടിന്‍റേതാണ് എന്നാണ് കരുതിയത്.” ഒരു ബി എഫ് എം ടി വി റിപ്പോര്‍ട്ടര്‍ പറഞ്ഞു. 

വെടിയൊച്ച കേട്ടതായി നിരവധി ദൃക്സാക്ഷികള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

രാത്രി വൈകിയുള്ള വിശദീകരണത്തില്‍ ട്രക്കില്‍ പടക്കങ്ങളും ഗ്രനേഡുകളുമാണ് എന്ന് ക്രിസ്റ്റ്യന്‍ എസ്ട്രോയി മാധ്യമങ്ങളെ അറിയിച്ചു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍