UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമത ജീവിതങ്ങളുടെ ഉത്സവം – ചിത്രങ്ങളിലൂടെ

Avatar

വിമത ലൈംഗികത ഉയർത്തിപ്പിടിയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ആഗസ്റ്റ് 12 ന് കോഴിക്കോട് നടന്നു. വിമതലൈംഗികതയെ കുറിച്ചും സ്വവർഗ്ഗ പ്രണയിതാക്കളെക്കുറിച്ചും, ദൈനംദിന ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനകളും അതിക്രമങ്ങളും വിഷമതകളും പുറം ലോകത്തോട് പറയാനും, സ്വയം നിർണ്ണയാവകാശം ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഒരവസരവുമായാണ് ലൈംഗിക സ്വാഭിമാന ഘോഷയാത്ര വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കേരള സർക്കാർ ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി ഒരു നയം തന്നെ രൂപപ്പെടുത്തുകയും അവരുടെ ലിംഗ സ്വത്വത്തിൽ തന്നെ സാമൂഹിക വിവേചനങ്ങളൊന്നുമില്ലാതെ അന്തസ്സോടെ ജീവിക്കാനായുള്ള പിന്തുണ നല്കാനും ശ്രമിക്കുന്നു എന്നതും സ്വാഭിമാന ഘോഷയാത്രയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ബിജു ഇബ്രാഹിം പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ..

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍