UPDATES

വിദേശം

അമേരിക്കന്‍ വര്‍ണ വിവേചനം അമേരിക്കയിലെ വര്‍ണ വിവേചനം; 8 തെളിവുകള്‍

Avatar

അനാ സ്വാന്‍സണ്‍

അമേരിക്കയില്‍ ഇന്നും വര്‍ണ്ണവിവേചനം ഒരു പ്രശ്‌നമായി തുടരുന്നു എന്നത് ഭൂരിപക്ഷം വരുന്ന അമേരിക്കന്‍ ജനതയും അംഗീകരിച്ചു തരുന്ന ഒന്നല്ല. ഈ വര്‍ണവിവേചനം അവരുടെ ജീവിതത്തിന്റെ പല മേഖലയേയും ബാധിക്കുന്ന ഒന്നായി തീര്‍ന്നിട്ടും അവര്‍ ഇതിനെ തിരിച്ചറിയുന്നില്ല, വെള്ളക്കാരായ അമേരിക്കക്കാര്‍ വര്‍ണവിവേചനം എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നു മാറി സമജാതീയമായ സാമൂഹ്യ ചുറ്റുപാടുകളില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു.

ഇപ്പോഴും വര്‍ണ്ണ വിവേചനം അമേരിക്കയില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയം ഉന്നയിക്കുന്നവര്‍ക്ക് കാലിഫോര്‍ണിയ ആസ്ഥാനമായ ബ്രേവ് ന്യൂ ഫിലിം കമ്പനിയുടെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഉത്തരം തരും.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അവര്‍ അത് നിര്‍മ്മിച്ചത്. വര്‍ണ വിവേചനം ഉണ്ട് ഇന്നു തെളിയിക്കാനായി എട്ടു കാരണങ്ങള്‍ ആണ് ആ വീഡിയോയില്‍ നമുക്ക് പറഞ്ഞു തരുന്നത്. ഇതിനായി ധാരാളം പഠനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്നീ സ്ഥാപനങ്ങളുടെ പഠനങ്ങള്‍ക്കൊപ്പം മറ്റു ചില പഠനങ്ങളില്‍ നിന്നുമാണ് ഈ എട്ട് കാരണങ്ങള്‍ ക്രോഡീകരിച്ചത്. 

അവ ഏതൊക്കെ എന്നു നോക്കാം.

1) ജോലിക്കുള്ള അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരുടെതെന്ന് തോന്നുന്ന പേരുകള്‍ ആണെങ്കില്‍ ജോലിക്ക് വിളിക്കാന്‍ 50 ശതമാനത്തില്‍ കുറഞ്ഞ സാധ്യതയേയുള്ളൂ. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ മരിയന്നെ ബെര്‍ട്രാന്‍ഡ്, സെന്തില്‍ മുല്ലൈനതന്‍ എന്ന രണ്ടു ഗവേഷകര്‍ 2002-ല്‍ പതിനായിരം അപേക്ഷകള്‍ പല കമ്പനികളിലേക്കായി അയച്ചു. ഈ അപേക്ഷകളിലെ പേരുകള്‍ കറുത്തവര്‍ഗ്ഗക്കാരനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നവ ആയിരുന്നു. മറ്റു വ്യത്യാസങ്ങള്‍ അപേക്ഷകളില്‍ അത്ര തന്നെ ഉണ്ടായിരുന്നില്ല. അവയില്‍ വെള്ളക്കാരുടെ പേരുകളായ എമിലി , ബ്രെണ്ടന്‍ തുടങ്ങിയ പേരുകള്‍ക്ക് കൂടുതല്‍ മറുപടികള്‍ വന്നു. എന്നാല്‍ കറുത്ത വര്‍ഗക്കാരുടെ പേരുകളായ ലകിഷ, ജമാല്‍ തുടങ്ങിയവയ്ക്ക് അത്ര പ്രാധാന്യം ലഭിച്ചില്ല.

2) കറുത്ത വര്‍ഗക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ഏതാണ്ട് 700 ഡോളര്‍ അധികം കൊടുക്കേണ്ടതായി വരുന്നുണ്ട് എന്ന് യേലിലെ നിയമ പഠന കോളേജിലെ യാന്‍ അയേര്‍സും സീഗേല്‍മാനും ചേര്‍ന്ന് കണ്ടെത്തിയ പഠനത്തില്‍ കണ്ടെത്തി. ഡീലര്‍മാര്‍ കറുത്ത വര്‍ഗക്കരെയും സ്ത്രീകളെയും അപേക്ഷിച്ച് എപ്പോഴും കുറഞ്ഞ നിരക്കിലാണ് വെളുത്ത വര്‍ഗക്കാര്‍ക്ക് വണ്ടികള്‍ നല്‍കുക. എല്ലാ ഉപഭോക്താവും ഡീലറുമായി ഒരു സന്ധിയിലെത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇതാണ് പൊതുവില്‍ കാണുന്ന സ്ഥിതി.

3) കറുത്ത വര്‍ഗക്കാരായ ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലാകുന്നതിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടി ആണ്. കുറെയേറെ പഠനങ്ങള്‍ ഇതിനു തെളിവായി നല്‍കാന്‍ കഴിയും. 1999-ല്‍ എസിഎല്‍യു നടത്തിയ പഠനവും , യു എസ് എ ടുഡേ കഴിഞ്ഞ വര്‍ഷം എഫ് ബി ഐയുടെ രേഖകളെ അധികരിച്ച് നടത്തിയ പഠനവും പരിശോധിക്കുമ്പോള്‍ വാഹന ഉടമകളുടെ അറസ്റ്റ്, പരിശോധന എന്നിവയില്‍ വ്യക്തമായ വര്‍ണവിവേചനം അല്ലെങ്കില്‍ ചേരിതിരിവ് പ്രതിഫലിക്കുന്നുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും.

4) കറുത്ത വര്‍ഗക്കാര്‍ക്ക് വീടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് 17.7 ശതമാനം കുറവാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലെപ്‌മെന്റ് ഇവ ഭവന വിവേചനത്തില്‍ പഠനങ്ങള്‍ നടത്തിയതില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചതും ഇതാണ്. കറുത്ത വര്‍ഗക്കാര്‍ വീടുവാങ്ങാനുള്ള ആഗ്രഹവുമായി ഇടനിലക്കാരെ സമീപിച്ചപ്പോള്‍ വില്‍ക്കാനായി പരസ്യം ചെയ്യപ്പെട്ടവയില്‍ നിന്ന് 17 ശതമാനം കുറവ് വീടുകള്‍ ആണ് അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അതില്‍ തന്നെ 17.7 ശതമാനം കുറവ് വീടുകള്‍ ആണ് അവര്‍ക്ക് പരിശോധിക്കാന്‍ അവസരം ലഭിച്ചതും. അവര്‍ വെളുത്ത വര്‍ഗക്കാരെപ്പോലെ എല്ലാതരത്തിലും എല്ലാ യോഗ്യതകളും ഉള്ളവരാണെങ്കില്‍ കൂടി ഇത് തന്നെ ആണ് അവസ്ഥ. ഇനി ഏഷ്യക്കാരാണ് വീട് വാങ്ങിക്കുന്നതെങ്കില്‍ അവര്‍ക്ക് 15.5 ശതമാനം കുറവ് വീടുകളുടെ കുറിച്ചേ അറിവ് ലഭിക്കുന്നുള്ളൂ. അതോടൊപ്പം അവര്‍ പരിശോധിക്കുന്ന വീടുകളില്‍ 18.8 ശതമാനം കുറവും കാണുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

5) കറുത്ത വര്‍ഗക്കാര്‍ ആണ് കഞ്ചാവ് കേസില്‍ കൂടുതലായി പിടിക്കപ്പെടുന്നത്. എസിഎല്‍യു 2013-ല്‍ നടത്തിയ പഠനത്തില്‍ കഞ്ചാവിന്റെ ഉപയോഗം കറുത്ത വര്‍ഗക്കാരുടെ ഇടയിലും വെളുത്ത വര്‍ഗക്കാരുടെ ഇടയിലും ഒരേ പോലെയാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് പിടിയിലാകുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 3.7 മടങ്ങ് കറുത്ത വര്‍ഗക്കാരാണ് കൂടുതല്‍ എന്നും പഠനം പറയുന്നു.

6) ഈയിടെയായി വെളുത്ത വര്‍ഗക്കാരേക്കാള്‍ ആറു മടങ്ങ് അധികം കറുത്ത വര്‍ഗക്കാര്‍ തടവിലാക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2007-ല്‍ മാര്‍ക് മൌറും റയാന്‍ കിങ്ങും ചെറുപ്പക്കാരായ കറുത്ത വര്‍ഗക്കാര്‍ തടവിലാക്കപ്പെടുന്നതില്‍ ഉണ്ടായ വര്‍ധനവിനെ കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അതില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്നുള്ള കറുത്ത വര്‍ഗക്കാരില്‍ മൂന്നില്‍ ഒരാള്‍ എന്ന കണക്കില്‍ തടവിലാക്കപ്പെടാനുള്ള സാധ്യത കാണുന്നുണ്ടെന്ന് പറയുന്നു.

7) ആരോഗ്യമേഖലയിലെ കാര്യം പറയുകയേ വേണ്ട. ഒരിക്കലും കറുത്ത വര്‍ഗക്കാര്‍ക്ക് ഹൃദയസംബന്ധമായ ചികിത്സയില്‍ നൂതന സംവിധാനങ്ങള്‍ നല്‍ക്കാന്‍ ആരോഗ്യരംഗം തയ്യാറാകുന്നില്ല. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ 1999 ല്‍ നടത്തിയ പരിശോധനയില്‍ ആളുകളുടെ ഗോത്രം, ലിംഗം എന്നിവക്കനുസരിച്ചാണ് കാര്‍ഡിയോ വാസ്‌കുലര്‍ ചികിത്സ നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ കൂടുതല്‍ അന്തരം കാണുന്നത് ഹൃദയസംബന്ധമായ ചികിത്സകള്‍ക്കുമാണ്. വെളുത്ത വര്‍ഗ്ഗകാര്‍ക്കും പുരുഷന്മാര്‍ക്കുമാണ് സ്ത്രീകളെയും കറുത്ത വര്‍ഗക്കാരെയും അപേക്ഷിച്ച് കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഒരു കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീക്ക് വെളുത്ത വര്‍ഗ്ഗക്കാരനായ ഒരു പുരുഷനേക്കാള്‍ ചികിത്സാ നിഷേധത്തിനുള്ള സാധ്യത ഏറെ കൂടുതലാണ് എന്ന് പറയേണ്ടതില്ലല്ലോ.

8) ഇനി ജനപ്രതിനിധികളുടെ കാര്യം നോക്കിയാലും ഇതുതന്നെയാണ് അവസ്ഥ. 2011-ല്‍ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ബട്ട്‌ലര്‍, ഡേവിഡ് ബ്രൂക്മന്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ ജനപ്രതിനിധികള്‍ ഒരിക്കലും കറുത്ത വര്‍ഗക്കാരുടെ നിവേദനത്തിനു പ്രാധാന്യം കൊടുക്കുകയോ അല്ലെങ്കില്‍ ഒരു സഹായം ചെയ്യുകയോ ഇല്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സഹായിക്കുന്നതില്‍ പോലും കറുത്ത വര്‍ഗ്ഗക്കാരുടെതെന്നു തോന്നുന്ന പേരുകള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു എന്നും പറയുന്നു. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെയും അവസ്ഥ ഒന്ന് തന്നെ. എന്നാല്‍ ന്യൂനപക്ഷ പാര്‍ട്ടികളിലെ ആളുകള്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ പ്രതികരിക്കുന്നത് എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അനാ സ്വാന്‍സണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കയില്‍ ഇന്നും വര്‍ണ്ണവിവേചനം ഒരു പ്രശ്‌നമായി തുടരുന്നു എന്നത് ഭൂരിപക്ഷം വരുന്ന അമേരിക്കന്‍ ജനതയും അംഗീകരിച്ചു തരുന്ന ഒന്നല്ല. ഈ വര്‍ണവിവേചനം അവരുടെ ജീവിതത്തിന്റെ പല മേഖലയേയും ബാധിക്കുന്ന ഒന്നായി തീര്‍ന്നിട്ടും അവര്‍ ഇതിനെ തിരിച്ചറിയുന്നില്ല, വെള്ളക്കാരായ അമേരിക്കക്കാര്‍ വര്‍ണവിവേചനം എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നു മാറി സമജാതീയമായ സാമൂഹ്യ ചുറ്റുപാടുകളില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു.

ഇപ്പോഴും വര്‍ണ്ണ വിവേചനം അമേരിക്കയില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയം ഉന്നയിക്കുന്നവര്‍ക്ക് കാലിഫോര്‍ണിയ ആസ്ഥാനമായ ബ്രേവ് ന്യൂ ഫിലിം കമ്പനിയുടെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഉത്തരം തരും.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അവര്‍ അത് നിര്‍മ്മിച്ചത്. വര്‍ണ വിവേചനം ഉണ്ട് ഇന്നു തെളിയിക്കാനായി എട്ടു കാരണങ്ങള്‍ ആണ് ആ വീഡിയോയില്‍ നമുക്ക് പറഞ്ഞു തരുന്നത്. ഇതിനായി ധാരാളം പഠനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്നീ സ്ഥാപനങ്ങളുടെ പഠനങ്ങള്‍ക്കൊപ്പം മറ്റു ചില പഠനങ്ങളില്‍ നിന്നുമാണ് ഈ എട്ട് കാരണങ്ങള്‍ ക്രോഡീകരിച്ചത്. 

അവ ഏതൊക്കെ എന്നു നോക്കാം.

1) ജോലിക്കുള്ള അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരുടെതെന്ന് തോന്നുന്ന പേരുകള്‍ ആണെങ്കില്‍ ജോലിക്ക് വിളിക്കാന്‍ 50 ശതമാനത്തില്‍ കുറഞ്ഞ സാധ്യതയേയുള്ളൂ. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ മരിയന്നെ ബെര്‍ട്രാന്‍ഡ്, സെന്തില്‍ മുല്ലൈനതന്‍ എന്ന രണ്ടു ഗവേഷകര്‍ 2002-ല്‍ പതിനായിരം അപേക്ഷകള്‍ പല കമ്പനികളിലേക്കായി അയച്ചു. ഈ അപേക്ഷകളിലെ പേരുകള്‍ കറുത്തവര്‍ഗ്ഗക്കാരനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നവ ആയിരുന്നു. മറ്റു വ്യത്യാസങ്ങള്‍ അപേക്ഷകളില്‍ അത്ര തന്നെ ഉണ്ടായിരുന്നില്ല. അവയില്‍ വെള്ളക്കാരുടെ പേരുകളായ എമിലി , ബ്രെണ്ടന്‍ തുടങ്ങിയ പേരുകള്‍ക്ക് കൂടുതല്‍ മറുപടികള്‍ വന്നു. എന്നാല്‍ കറുത്ത വര്‍ഗക്കാരുടെ പേരുകളായ ലകിഷ, ജമാല്‍ തുടങ്ങിയവയ്ക്ക് അത്ര പ്രാധാന്യം ലഭിച്ചില്ല.

2) കറുത്ത വര്‍ഗക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ഏതാണ്ട് 700 ഡോളര്‍ അധികം കൊടുക്കേണ്ടതായി വരുന്നുണ്ട് എന്ന് യേലിലെ നിയമ പഠന കോളേജിലെ യാന്‍ അയേര്‍സും സീഗേല്‍മാനും ചേര്‍ന്ന് കണ്ടെത്തിയ പഠനത്തില്‍ കണ്ടെത്തി. ഡീലര്‍മാര്‍ കറുത്ത വര്‍ഗക്കരെയും സ്ത്രീകളെയും അപേക്ഷിച്ച് എപ്പോഴും കുറഞ്ഞ നിരക്കിലാണ് വെളുത്ത വര്‍ഗക്കാര്‍ക്ക് വണ്ടികള്‍ നല്‍കുക. എല്ലാ ഉപഭോക്താവും ഡീലറുമായി ഒരു സന്ധിയിലെത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇതാണ് പൊതുവില്‍ കാണുന്ന സ്ഥിതി.

3) കറുത്ത വര്‍ഗക്കാരായ ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലാകുന്നതിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടി ആണ്. കുറെയേറെ പഠനങ്ങള്‍ ഇതിനു തെളിവായി നല്‍കാന്‍ കഴിയും. 1999-ല്‍ എസിഎല്‍യു നടത്തിയ പഠനവും , യു എസ് എ ടുഡേ കഴിഞ്ഞ വര്‍ഷം എഫ് ബി ഐയുടെ രേഖകളെ അധികരിച്ച് നടത്തിയ പഠനവും പരിശോധിക്കുമ്പോള്‍ വാഹന ഉടമകളുടെ അറസ്റ്റ്, പരിശോധന എന്നിവയില്‍ വ്യക്തമായ വര്‍ണവിവേചനം അല്ലെങ്കില്‍ ചേരിതിരിവ് പ്രതിഫലിക്കുന്നുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും.

4) കറുത്ത വര്‍ഗക്കാര്‍ക്ക് വീടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് 17.7 ശതമാനം കുറവാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലെപ്‌മെന്റ് ഇവ ഭവന വിവേചനത്തില്‍ പഠനങ്ങള്‍ നടത്തിയതില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചതും ഇതാണ്. കറുത്ത വര്‍ഗക്കാര്‍ വീടുവാങ്ങാനുള്ള ആഗ്രഹവുമായി ഇടനിലക്കാരെ സമീപിച്ചപ്പോള്‍ വില്‍ക്കാനായി പരസ്യം ചെയ്യപ്പെട്ടവയില്‍ നിന്ന് 17 ശതമാനം കുറവ് വീടുകള്‍ ആണ് അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അതില്‍ തന്നെ 17.7 ശതമാനം കുറവ് വീടുകള്‍ ആണ് അവര്‍ക്ക് പരിശോധിക്കാന്‍ അവസരം ലഭിച്ചതും. അവര്‍ വെളുത്ത വര്‍ഗക്കാരെപ്പോലെ എല്ലാതരത്തിലും എല്ലാ യോഗ്യതകളും ഉള്ളവരാണെങ്കില്‍ കൂടി ഇത് തന്നെ ആണ് അവസ്ഥ. ഇനി ഏഷ്യക്കാരാണ് വീട് വാങ്ങിക്കുന്നതെങ്കില്‍ അവര്‍ക്ക് 15.5 ശതമാനം കുറവ് വീടുകളുടെ കുറിച്ചേ അറിവ് ലഭിക്കുന്നുള്ളൂ. അതോടൊപ്പം അവര്‍ പരിശോധിക്കുന്ന വീടുകളില്‍ 18.8 ശതമാനം കുറവും കാണുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

5) കറുത്ത വര്‍ഗക്കാര്‍ ആണ് മയക്കു മരുന്ന്‍ കേസില്‍ കൂടുതലായി പിടിക്കപ്പെടുന്നത്. എസിഎല്‍യു 2013-ല്‍ നടത്തിയ പഠനത്തില്‍ മരിജുവാനയുടെ ഉപയോഗം കറുത്ത വര്‍ഗക്കാരുടെ ഇടയിലും വെളുത്ത വര്‍ഗക്കാരുടെ ഇടയിലും ഒരേ പോലെയാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് പിടിയിലാകുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 3.7 മടങ്ങ് കറുത്ത വര്‍ഗക്കാരാണ് കൂടുതല്‍ എന്നും പഠനം പറയുന്നു.

6) ഈയിടെയായി വെളുത്ത വര്‍ഗക്കാരേക്കാള്‍ ആറു മടങ്ങ് അധികം കറുത്ത വര്‍ഗക്കാര്‍ തടവിലാക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2007-ല്‍ മാര്‍ക് മൌറും റയാന്‍ കിങ്ങും ചെറുപ്പക്കാരായ കറുത്ത വര്‍ഗക്കാര്‍ തടവിലാക്കപ്പെടുന്നതില്‍ ഉണ്ടായ വര്‍ധനവിനെ കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അതില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്നുള്ള കറുത്ത വര്‍ഗക്കാരില്‍ മൂന്നില്‍ ഒരാള്‍ എന്ന കണക്കില്‍ തടവിലാക്കപ്പെടാനുള്ള സാധ്യത കാണുന്നുണ്ടെന്ന് പറയുന്നു.

7) ആരോഗ്യമേഖലയിലെ കാര്യം പറയുകയേ വേണ്ട. ഒരിക്കലും കറുത്ത വര്‍ഗക്കാര്‍ക്ക് ഹൃദയസംബന്ധമായ ചികിത്സയില്‍ നൂതന സംവിധാനങ്ങള്‍ നല്‍ക്കാന്‍ ആരോഗ്യരംഗം തയ്യാറാകുന്നില്ല. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ 1999 ല്‍ നടത്തിയ പരിശോധനയില്‍ ആളുകളുടെ ഗോത്രം, ലിംഗം എന്നിവക്കനുസരിച്ചാണ് കാര്‍ഡിയോ വാസ്‌കുലര്‍ ചികിത്സ നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ കൂടുതല്‍ അന്തരം കാണുന്നത് ഹൃദയസംബന്ധമായ ചികിത്സകള്‍ക്കുമാണ്. വെളുത്ത വര്‍ഗ്ഗകാര്‍ക്കും പുരുഷന്മാര്‍ക്കുമാണ് സ്ത്രീകളെയും കറുത്ത വര്‍ഗക്കാരെയും അപേക്ഷിച്ച് കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഒരു കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീക്ക് വെളുത്ത വര്‍ഗ്ഗക്കാരനായ ഒരു പുരുഷനേക്കാള്‍ ചികിത്സാ നിഷേധത്തിനുള്ള സാധ്യത ഏറെ കൂടുതലാണ് എന്ന് പറയേണ്ടതില്ലല്ലോ.

8) ഇനി ജനപ്രതിനിധികളുടെ കാര്യം നോക്കിയാലും ഇതുതന്നെയാണ് അവസ്ഥ. 2011-ല്‍ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ബട്ട്‌ലര്‍, ഡേവിഡ് ബ്രൂക്മന്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ ജനപ്രതിനിധികള്‍ ഒരിക്കലും കറുത്ത വര്‍ഗക്കാരുടെ നിവേദനത്തിനു പ്രാധാന്യം കൊടുക്കുകയോ അല്ലെങ്കില്‍ ഒരു സഹായം ചെയ്യുകയോ ഇല്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സഹായിക്കുന്നതില്‍ പോലും കറുത്ത വര്‍ഗ്ഗക്കാരുടെതെന്നു തോന്നുന്ന പേരുകള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു എന്നും പറയുന്നു. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെയും അവസ്ഥ ഒന്ന് തന്നെ. എന്നാല്‍ ന്യൂനപക്ഷ പാര്‍ട്ടികളിലെ ആളുകള്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ പ്രതികരിക്കുന്നത് എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍