UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചാബ് തിരഞ്ഞെടുപ്പ്: മാദ്ധ്യമങ്ങള്‍ക്കെതിരെയടക്കം 80 പെയ്ഡ് ന്യൂസ് കേസുകള്‍

ഇതുവരെ 103 പെയ്ഡ് ന്യൂസ് കേസുകളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്നത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും രാഷ്ട്രീയ പാര്‍ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെല്ലാം എതിരെയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫയല്‍ ചെയ്തത് 80 പെയ്ഡ് ന്യൂസ് കേസുകള്‍. ഇതുവരെ 103 കേസുകളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി സുബിന്‍ പറഞ്ഞു. പത്രങ്ങള്‍ക്കെതിരെയും ചാനലുകള്‍ക്കെതിരെയും കേസുകളുണ്ട്.

പഞ്ചാബ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലുള്ള കണക്ക് പ്രകാരം അകാലിദള്‍, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിജെപി എന്നിവയ്‌ക്കെതിരെ പെയ്ഡ് ന്യൂസ് കേസുണ്ട്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെയും കേസുണ്ട്. ജനുവരി 26ന് ഒരു ഹിന്ദി ദിനപത്രത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ബാദലിനെതിരായ കേസ്. ജനുവരി 17ന് പഞ്ചാബി പത്രം അജിത്തില്‍ വന്ന ലേഖനവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിനെതിരെയും കേസുണ്ട്. ഏറ്റവും കൂടുതല്‍ പെയ്ഡ് ന്യൂസ് കേസുകള്‍ നേരിടുന്ന പാര്‍ട്ടി, കോണ്‍ഗ്രസാണ്. 30 കേസുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഉള്ളത്.

അകാലി ദള്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് 15 കേസുകളാണുള്ളത്. മന്‍സയിലെ സ്ഥാനാര്‍ത്ഥി ജഗ്ദീപ് സിംഗ് നകായ്‌ക്കെതിരെ അഞ്ച് കേസുകളുണ്ട്. ബിജെപിക്കെതിരെ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് നാല് കേസുകളുണ്ട്. എഎപിക്കെതിരെ 18 കേസുകളാണുള്ളത്. സര്‍ദുള്‍ഗഡില്‍ നിന്നുള്ള സുഖ്‌വീന്ദര്‍ സിംഗ് ഭോല മന്നിന്റെ പേരില്‍ മൂന്ന് കേസുകളാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍