UPDATES

മാത്യു കൊടുങ്കാറ്റില്‍ മരണം 850 കടന്നു

അഴിമുഖം പ്രതിനിധി

ഹെയ്തിയിലെ മാത്യു കൊടുങ്കാറ്റില്‍ മരണസംഖ്യ 850 കടന്നു. കൂടാതെ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും അമേരിക്കയിലെ ഫ്ളോറിഡയിലും കൊടുങ്കാറ്റ് വന്‍ നാശം വിതച്ചു. ഹെയ്തിയിലെ കൊടുങ്കാറ്റിനെത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ക്കാണ് വീട് നഷ്ട്ടപ്പെട്ടത്.

ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെ വീശിത്തുടങ്ങിയ കാറ്റ് മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് വീശുന്നത്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അമേരിക്കയിലെ ഈ നാലുസംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ശനിയാഴ്ച വരെയുള്ള 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഫ്‌ളോറിഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കൂടാതെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ഡ പ്രസിഡന്റ് ബരാക് ഒബാമ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍