UPDATES

ഓസ്‌കര്‍ അവാര്‍ഡ്; ജെ കെ സിമ്മണ്‍സും പാട്രീഷ്യ ആര്‍ക്കെറ്റും മികച്ച സഹതാരങ്ങള്‍

അഴിമുഖം പ്രതിനിധി

എണ്‍പത്തിയേഴാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. വിപ് ലാഷിലെ അഭിനയത്തിലൂടെ ജെ. കെ സിമ്മണ്‍സ് മികച്ച സഹനടനുള്ള അക്കാഡമി അവാര്‍ഡ് നേടി. ബോയ്ഹുഡ് എന്ന ചിത്രത്തിലൂടെ പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. പാടീഷ്യയുടെ ഈ അവാര്‍ഡിന് ഒരു പ്രത്യേകതയുള്ളത്, പതിനൊന്നു വര്‍ഷംകൊണ്ട് ചിത്രീകരിച്ച ഈ ചിത്രത്തില്‍ പതിനൊന്നുവര്‍ഷവും പാട്രീഷ്യ അഭിനയിക്കുകയായിരുന്നു. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു നടി ഇത്രയും നീണ്ടകാലം ഒരു ചിത്രത്തിനായി മാത്രം അഭിനയിക്കുന്നത്.

ഇതുവരെ പ്രഖ്യാപിച്ച മറ്റ് അവാര്‍ഡുകള്‍ ഇപ്രകാരമാണ്- ശബ്ദമിശ്രണം- വിപ് ലാഷ്, ശബ്ദസംയോജനം- അമേരിക്കന്‍ സ്‌നൈപ്പര്‍, മികച്ച വിദേശ ഭാഷ ചിത്രം- ഇഡ(പോളണ്ട്), വസ്ത്രാലങ്കാരം- മിലേന കനോനെറോ( ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍), മേക് അപ്പ്- മാര്‍ക് കൂലിയര്‍, ഫ്രാന്‍സിസ് ഹനോണ്‍( ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍), ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം-ദി ഫോണ്‍കോള്‍, ഡോക്യുമെന്ററി-ക്രൈസിസ് ഹോട്ട് ലൈന്‍ വെറ്ററന്‍സ് പ്രസ്-1,ആനിമേഷന്‍ ഫിലിം- ബിഗ് ഹിറോ 6, ആനിമേറ്റഡ് ഷോര്‍ട് ഫിലിം-ഫീസ്റ്റ്(പാട്രിക് ഒസ്‌ബോണ്‍, ക്രിസ്റ്റീന റീഡ്), വിഷ്വല്‍ എഫക്ട്- ഇന്റര്‍സ്റ്റെല്ലര്‍( പോള്‍ ഫ്രാങ്കഌന്‍, ആന്‍ഡ്രൂ ലോക്ലി, ഇയാന്‍ ഹന്റര്‍, സ്‌കോട്ട് ഫിഷര്‍). കലാ സംവിധാനം- ആഡം സ്റ്റോക്ഹൗസന്‍( ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍), ഛായാഗ്രഹണം- ഇമ്മാനുവല്‍ ലുബെസ്‌കി( ബേര്‍ഡ്മാന്‍).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍