UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസ്കര്‍; മികച്ച ചിത്രം-സ്പോട്ട് ലൈറ്റ്; ഗോണ്‍സാലസ് ഇനാറിറ്റു മികച്ച സംവിധായകന്‍

അഴിമുഖം പ്രതിനിധി

മികച്ച നടനുള്ള ഓസ്കര്‍ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക്, മികച്ച നടി ബ്രീ ലാര്സനും.മികച്ച സംവിധായകനുള്ള ഓസ്കാര്‍ ദി റെവനെന്റ്റ് ശില്‍പ്പി  ഗോണ്‍സാലസ് ഇനാറിറ്റുവിനും.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇനാറിറ്റു ഓസ്കര്‍ നേടുന്നത്. സ്പോട്ട്ലൈറ്റ് ആണ് മികച്ച ചിത്രം. 24 ഇനങ്ങളിലായി ഡോള്‍ബി തിയേറ്ററില്‍ തിയറ്ററിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോള്‍ 12 നോമിനേഷനുകളുമായി ലിയനാഡോ ഡി കാപ്രിയോ നായകനായ ദി റെവനെന്റ്റ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. 88മത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപ്രഖ്യാപനമാരംഭിച്ചപ്പോള്‍ മികച്ച വസ്ത്രാലങ്കാരം, കലാസംവിധാനം, മേക്ക്അപ്പ്‌, ചിത്രസംയോജനം, ശബ്ദസംയോജനം, ശബ്ദമിശ്രണം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളുമായി മാഡ്മാക്സ് ഫ്യുരിറോഡും പിന്നാലെയുണ്ട് . മികച്ച ഒറിജിനൽ തിരക്കഥക്ക് ടോം മക്കാര്‍ത്തി സംവിധാനം ചെയ്ത  സ്പോട്ട് ലൈറ്റും അവലംബിത തിരക്കഥ വിഭാഗത്തിൽ ദ് ബിഗ് ഷോട്ടും (ചാൾസ് റാൻഡോപ്, ആദം മകെ) പുരസ്കാരം നേടി.  മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാൻഡർ (ദ് ഡാനിഷ് ഗേൾ)  മികച്ച സഹനടിയും തെരഞ്ഞെടുത്തു.  ദി റെവനന്റിന്റെ ഛായാഗ്രഹണ നിര്‍വ്വഹിച്ച ഇമ്മാനുവല്‍ ലുബെസ്‌കിയാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍