UPDATES

സിനിമാ വാര്‍ത്തകള്‍

89ാമത് ഓസ്‌കര്‍: മൂണ്‍ ലൈറ്റ് മികച്ച ചിത്രം, ലാ ലാ ലാന്‍ഡിന് ആറ് പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം ലാ ലാ ലാന്‍ഡ് എന്ന് ആദ്യം അനൌണ്‍സ് ചെയ്യുകയും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ എത്തുകയും ചെയ്തെങ്കിലും, തുടര്‍ന്ന്‍ അബദ്ധം തിരുത്തുകയും മൂണ്‍ലൈറ്റ് ആണ് മികച്ച ചിത്രം എന്ന് പ്രഖ്യാപിക്കുകയും ആയിരുന്നു.

89ാമത് ഓസ്‌കറില്‍ ബാരി ജെന്‍കിന്‍സ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ അടക്കം ആറ് പുരസ്കാരങ്ങളുമായി ലാ ലാ ലാന്‍ഡ് ആണ് വലിയ നേട്ടമുണ്ടാക്കിയത്. 14നോമിനേഷനുകളാണ് ചിത്രം നേടിയിരുന്നത്. ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഡാമിയന്‍ ഷാസല്‍ നേടി. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടിയ മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലൂടെ കെയ്‌സി അഫ്‌ലെക് മികച്ച നടനായും ലാ ലാ ലാന്‍ഡിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം ലാ ലാ ലാന്‍ഡ് എന്ന് ആദ്യം അനൌണ്‍സ് ചെയ്യുകയും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ എത്തുകയും ചെയ്തെങ്കിലും തുടര്‍ന്ന്‍ അബദ്ധം തിരുത്തുകയും മൂണ്‍ലൈറ്റ് ആണ് മികച്ച ചിത്രം എന്ന് പ്രഖ്യാപിക്കുകയും ആയിരുന്നു. പ്രസിഡന്റ് ഡോണാള്‍ ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ, വംശീയ വിദ്വേഷ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനും ട്രംപിന് നേരെയുള്ള പരിഹാസത്തിനും ഓസ്കര്‍ പുരസ്കാരദാന ചടങ്ങ് വേദിയായി.



ലാ ലാ ലാന്‍ഡിലെ രംഗം

ഇത്തവണത്തെ ഓസ്കര്‍ പുരസ്കാരങ്ങള്‍ ഇങ്ങനെ:

മികച്ച ചിത്രം: മൂണ്‍ലൈറ്റ് (സംവിധാനം: ബാരി ജെന്‍കിന്‍സ്)

മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസല്‍ (ലാ ലാ ലാന്‍ഡ്)

മികച്ച നടന്‍: കെയ്‌സി അഫ്‌ലെക് (മാഞ്ചസ്റ്റര്‍ ബൈ ദ സീ)

മികച്ച നടി: എമ്മ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ്‌)

മികച്ച സഹനടന്‍: മഹെര്‍ഷലാ അലി (മൂണ്‍ലൈറ്റ്)

മികച്ച സഹനടി: വയോള ഡേവിസ് (ഫെന്‍സസ്)

മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്മാന്‍

മികച്ച തിരക്കഥ: കെന്നത്ത് ലോനര്‍ഗന്‍ (മാഞ്ചസ്റ്റര്‍ ബൈ ദ സീ)

മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)

മികച്ച സിനിമാട്ടോഗ്രഫി: ലിനസ് ലാന്‍ഡ്ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)

മികച്ച ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, (അറൈവല്‍)

മികച്ച ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ് (ഹാക്ക്‌സോ റിഡ്ജ്)

മികച്ച പശ്ചാത്തല സംഗീതം: ലാ ലാ ലാന്‍ഡ്

മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്‌)

മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ

മികച്ച വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്)

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പൈപ്പര്‍

മികച്ച ഡോക്യുമെന്‍ഡറി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ)

മികച്ച ഡോക്യുമെന്‍ഡറി (ഷോര്‍ട്ട് സബ്ജക്ട്): ദ വൈറ്റ് ഹെല്‍മെറ്റ്‌സ്

മികച്ച മേക്കപ്പ്: അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയ്‌സൈഡ് സക്വാഡ്)

മികച്ച വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍