UPDATES

സിനിമാ വാര്‍ത്തകള്‍

മഹെര്‍ഷാ അലി ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍

മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ അണിയറ പ്രവര്‍ത്തകര്‍ പുരസ്‌കാരദാനച്ചടങ്ങിനെത്തിയില്ല. 7 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇത്.

89ാമത് ഓസ്‌കര്‍ പുരസ്‌കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ പുരോഗമിക്കുന്നു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സൂട്ടോപ്പിയ നേടി. മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്‌കാരദാനച്ചടങ്ങിനെത്തിയില്ല. 7 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇത്. നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ചിത്രത്തെ പ്രതിനിധീകരിച്ചെത്തിയത്.

മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മഹെര്‍ഷലാ അലി മികച്ച സഹനടനുള്ള പുരസ്‌കാരവും ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും നേടി. ഓസ്കാര്‍ നേടുന്ന ആദ്യ മുസ്ലീം നടനാണ് മഹെര്‍ഷാ അലി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നോമിനേഷന്‍ നേടിയിരുന്നു. മികച്ച ഷോര്‍ട്ട് സബ്ജക്റ്റ് ഡോക്യുമെന്‍ഡറി പുരസ്കാരം സിറിയന്‍ അഭ്യന്തര യുദ്ധം പ്രമേയമാക്കിയ ബ്രിട്ടീഷ് ഡോക്യുമെന്‍ഡറി ദ വൈറ്റ് ഹെല്‍മറ്റ്സ് ആണ് നേടിയത്. ഈ ചിത്രത്തിന്‍റെ സിനിമാട്ടോഗ്രാഫറും സിറിയന്‍ സ്വദേശിയുമായ ഖാലിദ് ഖതീബിന് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച നടപടി വിവാദമായിരുന്നു.

ഇതുവരെ പ്രഖ്യാപിച്ച അവാര്‍ഡുകള്‍:

മികച്ച സഹനടന്‍: മഹെര്‍ഷലാ അലി (മൂണ്‍ലൈറ്റ്)

മികച്ച സഹനടി: യോലാ ഡേവിസ് (ഫെന്‍സസ്)

മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്മാന്‍

മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്)

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പൈപ്പര്‍

മികച്ച ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, (അറൈവല്‍)

മികച്ച ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ് (ഹാക്ക്‌സോ റിഡ്ജ്)

മികച്ച ഡോക്യുമെന്‍ഡറി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ)

മികച്ച ഡോക്യുമെന്‍ഡറി (ഷോര്‍ട്ട് സബ്ജക്ട്): ദ വൈറ്റ് ഹെല്‍മെറ്റ്‌സ്

മികച്ച മേക്കപ്പ്: അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയ്‌സൈഡ് സക്വാഡ്)

മികച്ച വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം)

മികച്ച വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്

മികച്ച സിനിമാട്ടോഗ്രാഫി: ലിനസ് ലാന്‍ഡ്ഗ്രെന്‍: ലാ ലാ ലാന്‍ഡ്

മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. ജിമ്മി കിമ്മലാണ് ഓസ്കാര്‍ പുരസ്കാരദാന പരിപാടിയുടെ അവതാരകന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍