UPDATES

പ്രവാസം

ഷാര്‍ജ സര്‍വ്വകലാശാല പാര്‍ക്കിംഗ് ഏരിയയില്‍ തീപ്പിടിത്തം

അഴിമുഖം പ്രതിനിധ

ഷാര്‍ജ സര്‍വ്വകലാശാല വനിതാവിഭാഗത്തിനു സമീപമുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍  തീപ്പിടിത്തം. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നും  മറ്റുള്ളവയിലേക്ക് തീ പടരുകയായിരുന്നു. 19 ഓളം കാറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. ആളപായമില്ല. തക്കസമയത്തെത്തിയ അഗ്നിശമന സേന തീ മറ്റു വാഹനങ്ങളിലേക്ക് പടരുന്നതില്‍ നിന്ന് തടയുകയായിരുന്നു എന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുള്ള സയീദ്‌ അല്‍ സുവൈദി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍