UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രയാൻ-2: ദൗത്യം 95 ശതമാനം വിജയം, നഷ്ടമായത് വിക്രം ലാൻഡറിലെ സിഗ്നല്‍, ഓർബിറ്റർ ഒരു വർഷം ചന്ദ്രനെ നിരീക്ഷിക്കും

ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും.

പ്രതീക്ഷകളോടെ കാത്തിരുന്ന സുപ്രധാന ചാന്ദ്ര ദൗത്യത്തിന്റെ അവസാന അവസാന നിമിഷം നേരിട്ട തിരിച്ചടിയുടെ നിരാശയിസാണ് രാജ്യം. ചന്ദ്രന്റെ ഉപരിപതലത്തിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെ വച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായെന്ന് ഐഎസ്ആർഒ ഐഎസ്ആർ അറിയിക്കുകയായിരുന്നു. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതോടെ ചന്ദ്രയാൻ 2 ദൗത്യം പൂർണ പരാജയമാണെന്ന് വിലയിരുത്തനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്. ദൗത്യം പൂർണ പരാജയമല്ലെന്നും 95 ശതമാനം വിജയം തന്നെയാണെന്നാണ്  ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ടുകൾ പറയുന്നു. വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായെന്നാണ് അറിയിപ്പ്. അതേസമയം, ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ഇതിനോടകം തന്നെ പ്രവർത്തനം തുടങ്ങിയിട്ടുള്ള ഓർബിറ്റർ നിരവധി ചിത്രങ്ങള്‍ ഉൾപ്പെടെ ഭുമിയിലേക്ക് അയച്ചിരുന്നു.

തിരിച്ചടികൾ വെല്ലുവിളികളാക്കിയാണ് ഐഎസ്ആർഒ ഇന്ന് കാണുന്ന വളർച്ച കൈവരിച്ചിട്ടുള്ളത്. എസ്എൽവി 3 1979ൽ ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനത്തിന്റെ ആദ്യപരീക്ഷണം തന്നെ പരാജയമായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇതേ വിക്ഷേപണവാഹനം ഉപയോഗിച്ച് രോഹിണി ആർഎസ് 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചും ഐഎസ്ആർഒ കരുത്ത് തെളിയിച്ചു.

പിന്നീട് പലപ്പോഴായി എഎസ്എൽവിയുടെയും പിഎസ്എൽവിയുടെയും ആദ്യ 2 വിക്ഷേപണവും പരാജയപ്പെട്ടു. ഇതേ പിഎസ്എൽവി ഇന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ഥമായ വിക്ഷേപണ വാഹനമാണ്. ജിഎസ്എൽവിയും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് വന്നിട്ടുള്ളത്. ഈ ചരിത്രം നൽകുന്ന ആത്മ വിശ്വാസം തന്നെയാണ് ഏറെ വെല്ലുവിളി നിറഞ്ഞതെന്ന് അറിഞ്ഞിട്ടും വിക്രം ലാൻഡിനെ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ വിവരങ്ങൾ ശേഖരിക്കാൻ ഐഎസ്ആർഒ തീരുമാനിക്കുന്നത്. ചന്ദ്രന്റെ ഉള്ളറകളിലേക്ക് കൂടുതൽ വെളിച്ചം വീശുക എന്ന വലിയ ലക്ഷ്യമായിരുന്നു സ്പേസ് ഏജൻസി ഏറ്റെടുത്തതും.

എന്നു വെല്ലുവിളികൾ നിറഞ്ഞതാണ് ബഹിരാകാശ ദൗത്യം എന്നതാണ് ലോകത്തിന് മുന്നിലുള്ള ആദ്യ ചരിത്രം. അമേരിക്കയുടെ നാസ തങ്ങളുടെ ആദ്യ ബഹിരാകാശ ദൗത്യം പൂർണ വിജയത്തിലെത്തിക്കുന്നത് പൂർണമായി പരാജയപ്പെട്ട പത്തോളം ദൗത്യങ്ങള്‍ക്ക് ശേഷമാണ്. യുഎസ്എസ്ആറിന്റെ ചരിത്രവും സമാനം തന്നെ. അഞ്ചോളം പരാജയങ്ങൾക്ക് ശേഷമായിരുന്നു ഒകെബി എന്നറിയപ്പെട്ടരുന്ന സ്പേസ് ഏജൻസി വിജയം കൈവരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാൻഡിങ് ദൗത്യങ്ങളിൽ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍