UPDATES

ബീഹാറിലെ 59 ശതമാനം എംഎല്‍എമാരും ക്രിമിനലുകള്‍

അഴിമുഖം പ്രതിനിധി

ബീഹാറിലെ 243 അംഗ നിയമസഭയിലെ എംഎല്‍എമാരില്‍ 59 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. 96 എംഎല്‍എമാര്‍ കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. 13 പേര്‍ കവര്‍ച്ച കേസിലും പ്രതികളാണ്. 80 എംഎല്‍എമാരുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ എംഎല്‍എമാരും ഉള്ളത്. 49 പേര്‍. രണ്ടാം സ്ഥാനത്ത് മഹാസഖ്യത്തിലെ ലാലുവിന്റെ സഖ്യകക്ഷിയായ ജനതാദള്‍(യു) ആണ്. 37 എംഎല്‍എമാര്‍ വിവിധ കേസുകളില്‍ പ്രതികളായുണ്ട്. ബിജെപിയിലെ 34 പേരും കോണ്‍ഗ്രസിലെ 17 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍