UPDATES

വായിച്ചോ‌

അടച്ചിട്ട വീട്ടില്‍ 96,000 രൂപയുടെ പഴയ നോട്ടുകള്‍: പ്രധാനമന്ത്രിക്ക് അനാഥ കുട്ടികളുടെ കത്ത്

ട്രങ്ക് പെട്ടിയില്‍ തലയിണക്കടിയില്‍ വച്ചിരിക്കുകയായിരുന്നു പഴയ 1000, 500 നോട്ടുകള്‍. ഇവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മാര്‍ച്ച് 22ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

ജസ്ഥാനിലെ കോട്ട ജില്ലയിലുള്ള സരവാദ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് സഹോദരങ്ങള്‍ 96500 രൂപയുടെ അസാധുവാക്കിയ പഴയ നോട്ടുകള്‍ കണ്ടെത്തിയത്. ട്രങ്ക് പെട്ടിയില്‍ തലയിണക്കടിയില്‍ വച്ചിരിക്കുകയായിരുന്നു പഴയ 1000, 500 നോട്ടുകള്‍. ഇവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മാര്‍ച്ച് 22ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സഹായം അഭ്യര്‍ത്ഥിച്ച് ഓണ്‍ലൈന്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവര്‍ തുറന്ന കത്തെഴുതിയത്.

17കാരനും 12കാരിയായ സഹോദരിയുമാണ് പണം ഉപയോഗിക്കാനാവാതെ കുടുങ്ങിയിരിക്കുന്നത്. അച്ഛന്‍ ഇവരെ 10 വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോവുകയും അമ്മ നാല് വര്‍ഷം മൂമ്പ് കൊല്ലപ്പെടുകയും ചെയ്തതോടെ ഇവര്‍ അനാഥരായിരുന്നു. കോട്ടയിലെ ഒരു ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇവരെ പുനരധിവാസ നടപടികളുടെ ഭാഗമായാണ് അമ്മയുടെ വീട്ടിലെത്തിച്ചത്. ഹിന്ദിയിലെഴുതിയ കത്തിന്റെ ഹാര്‍ഡ് കോപ്പി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കും.

പണം കുട്ടികളുടെ അമ്മ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോട്ട എംപി ഓം ബിര്‍ള പറഞ്ഞു. നിയമപരമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 50,000 രൂപയെങ്കിലും ജനങ്ങളില്‍ നിന്ന് പിരിച്ച് ഇവര്‍ക്ക് കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഓം ബിര്‍ള പറഞ്ഞു.

വായനയ്ക്ക്: https://goo.gl/FYIePS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍