UPDATES

സിനിമാ വാര്‍ത്തകള്‍

കന്നഡ ഫിലിം ഫെസ്റ്റിവല്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത്

മികച്ച കന്നഡ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ, രാം റെഡ്ഡിയുടെ ‘തിഥി’ അടക്കം ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന കന്നഡ ഫിലിം ഫെസ്റ്റിവല്‍ നാളെ തിരുവനന്തപുരത്ത് തുടങ്ങും. 26, 17, 28 തീയതികളില്‍ ദേവിപ്രിയ തീയറ്ററിലാണ് ചലച്ചിത്രമേള നടക്കുക. മികച്ച കന്നഡ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ രാം റെഡ്ഡിയുടെ തിഥി അടക്കം ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വിദായ, യു ടേണ്‍, ഗോധി ബന്ന സാധാരണ മൈകട്ട്, നാനു അവനല്ല, അവളു, രാമ രാമ രെ, മാരിക്കൊണ്ടവരു, ഒണ്ടു മൊട്ടെയ കഥെ, രംഗി തരംഗ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. മൂന്ന് ദിവസവും മൂന്ന് ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍