സംശയിക്കപ്പെടുന്ന ഡോക്ടര്‍ സ്ഥലം വിട്ടിരിക്കുന്നു.
വടക്കന്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ 26കാരനായ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച നിലയിലാണ് റേഡിയോളജി വിഭാഗത്തിലെ ശാശ്വത് പാണ്ഡെ എന്ന ഡോക്ടറെ കണ്ടെത്തിയത്. എക്സ്റേ ഡിപ്പാര്‍ട്ട്മെന്റിലെ റെസ്റ്റിംഗ് റൂമിലായിരുന്നു മൃതദേഹം. ഒരു സഹ ഡോക്ടറാണ് ശാശ്വതിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംശയിക്കപ്പെടുന്ന ഡോക്ടര്‍ അയാളുടെ വീട്ടിലില്ല. ഫോറന്‍സിക് പരിശോധകരും പൊലീസും ഹോസ്പിറ്റലില്‍ നിന്ന് തെളിവ് ശേഖരിക്കുന്നുണ്ട്.