അഴിമുഖം പ്രതിനിധി
സോളാര്‍ കേസില്‍ തനിക്കെതിരെ തെളിവുകള്‍ കൈയിലുണ്ടെങ്കില്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാതെ പിണറായി വിജയന് ഇത്രയും കാലം ഓടിയൊളിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.
കമ്മീഷന് നോട്ടീസ് നല്കി വിളിച്ചു വരുത്തിയപ്പോള്‍ തെളിവുകള്‍ ഒന്നും നല്കാന് ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും പറയേണ്ടേ എന്ന് വിചാരിച്ചാണ് പിണറായി ഇപ്പോള്‍ പ്രസ്താവനകള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ ഒരു മാസം കഴിഞ്ഞാല്‍ ഡിലീറ്റ് ആകുന്ന തരത്തില്‍ ക്രമീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇന്നലെ സോളാര്‍ കേസ് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായ സിപിഐഎം പിബി അംഗം പിണറായി വിജയന് മുഖ്യമന്ത്രിക്ക് സോളാര്‍ തട്ടിപ്പില്‍ പ്രധാനപങ്കെന്ന് മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലീംരാജിന്റെ അറസ്റ്റ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു ഫലവും ഉണ്ടാക്കില്ലെന്നും സലീം രാജിന്റെ കേസില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.