UPDATES

ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു: സിപിഐഎം

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഭൂമി തട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത് സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ആ പദവിയില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ദുരുപയോഗം ചെയ്തു കൊണ്ടാണ് കടകംപള്ളിയില്‍ 400 കോടി രൂപയുടേയും കളമശേരിയില്‍ 25 കോടി രൂപയുടേയും ഭൂമി തട്ടിയെടുക്കാന്‍ സലീം രാജ് ശ്രമിച്ചതെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നു. തട്ടിപ്പിന് ഇരയായവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചാണ് കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. ഇപ്പോള്‍ സിബിഐ കുറ്റക്കാരനെന്ന് കണ്ടെത്തിയ സലീംരാജിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍