UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം: ഒക്ടോബര്‍ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം

എല്ലാ ജില്ലാ പ്രസ് ക്ലബുകളിലും അരമണിക്കൂര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ അഭ്യര്‍ത്ഥന.

മാധ്യമപ്രവര്‍ത്തകരായ ഗൗരി ലങ്കേഷ്, ശന്തനു ഭൗമിക് തുടങ്ങിയവരുടെ കൊലപാതകം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ എന്നിവയില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ന്യൂഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. നിശബ്ദ ധര്‍ണയോ മനുഷ്യച്ചങ്ങലയോ ആണ് സംഘടിപ്പിക്കുക. എല്ലാ ജില്ലാ പ്രസ് ക്ലബുകളിലും അരമണിക്കൂര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ അഭ്യര്‍ത്ഥന.

ഇതോടനുബന്ധിച്ച് ഇന്‍ ദ നെയിം ഓഫ് മഹാത്മ എന്ന പേരില്‍ ഗാന്ധിയുടെ ചിത്രം വച്ചടക്കം പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ പ്രചരിപ്പിക്കാനും പ്രതിഷേധ പരിപാടിയുടെ ഫോട്ടകള്‍ അയച്ചുതരാനും പ്രസ് ക്ലബുകളോട് ഇന്ത്യാ പ്രസ് ക്ലബ് ആവശ്യപ്പെട്ടിരിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍