UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുരയില്‍ ക്ഷേത്രാരധനയ്ക്കായി പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നരാക്കി; പ്രാദേശിക ഭരണകൂടം ഇടപെട്ട് മാറുമറക്കാന്‍ ഉത്തരവിട്ടു

ദേവിയെ പോലെ അരയ്ക്കുമുകളില്‍ ആഭരണങ്ങള്‍ മാത്രം അണിഞ്ഞ് പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോവൈ പോസ്റ്റ് പുറത്തുവിട്ടത്

ആചാരത്തിന്റെ ഭാഗമായി മധുരയില്‍ പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നരാക്കിയതായി റിപ്പോര്‍ട്ട്. കോവൈ പോസ്റ്റിനെ ഉദ്ധരിച്ച് സി ന്യുസാണ് വാര്‍ത്ത പുറത്തുവിട്ടത്. തമിഴ്‌നാട്ടിലെ മധുരൈ ജില്ലയിലെ വെളളല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിന്റെ ആചാരത്തിന്റെ ഭാഗമായാണ് ഈ വിചിത്രമായ ആരാധനരീതി.

ദേവിയെ പോലെ അരയ്ക്കുമുകളില്‍ ആഭരണങ്ങള്‍ മാത്രം അണിഞ്ഞ് പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോവൈ പോസ്റ്റ് പുറത്തുവിട്ടത്. പുരുഷന്‍മാരായ പൂജാരികളുടെ മേല്‍നോട്ടത്തില്‍ 15 ദിവസം പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നാരാക്കി നിര്‍ത്തിയെന്നും സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10 മുതല്‍ 14 വരെ പ്രായമുളള ഏഴ് പെണ്‍കുട്ടികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍, ഗ്രാമത്തിലെ ദേവിയെ പ്രീതിപെടുത്തുന്ന ആചാരമാണിതെന്നും ഋതുമതികളല്ലാത്ത പെണ്‍കുട്ടികളെ മാത്രമാണ് ചടങ്ങിലേക്ക് പ്രവേശിപ്പിക്കുകയുളളുവെന്നുമാണ് വിശദീകരണം. സംഭവം വാര്‍ത്തയായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ട് മാറുമറക്കാന്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്.

പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മധുരൈ ജില്ലാകളക്ടര്‍ കെ വീര രാഘവ റാവു വില്ലേജ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ ക്ഷേത്രത്തിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പൂരാതന ആചാരം നിര്‍ത്തിവെച്ചുകൊണ്ടുളള ഉത്തരവിടാന്‍ ആവില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വെളളാലൂരിലെ അമ്മന്‍ കോവിലില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രത്യേക ആചാരമാണിത്. ദേവിക്കു മുന്നില്‍ ഒരേ പോല വസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികള്‍ കാത്തിരിക്കും. അതില്‍ ഏഴ് പെണ്‍കുട്ടികളെ പൂജാരികള്‍ തിരഞ്ഞെടുക്കുകയും അവര്‍ ആചാരകര്‍മ്മങ്ങള്‍ നടത്താനായി 15 ദിവസം അര്‍ദ്ധനഗ്നരായി ക്ഷേത്രത്തില്‍ കഴിയുകയും ചെയ്യുന്നതാണ് രീതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍