2008 ല്‍ പതമശ്രീ നല്കി ആള്‍ട്ടറെ രാജ്യം ആദരിച്ചു
സിനിമാ-ടിവി സീരിയല്‍ നടന് ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. വെളളിയാഴ്ച രാത്രി മുംബൈയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ത്വക്ക് കാന്‍സര്‍ ബാധിച്ച് ചികില് നടത്തി വരികയായിരുന്നു. അമേരിക്കന്‍ വംശജനായ ബോളിവുഡ് നടനാണ് ആള്‍ട്ടര്‍. 1976 ല്‍ ധര്‍മ്മേന്ദ്ര നായകാനായ ചരസില്‍ ചെറിയ റോളിലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. പിന്നീട് ഷത്രഞ്ച് കെ ഖിലാരി, ഗാന്ധി, ക്രാന്തി, ആഷിഖി, പരിന്ദ്ര, ബോസ്:ദി ഫോര്‍ഗൊട്ടന്‍ ഹിറോ, വീര്‍ സാറ എന്നീ സിനിമകളിലും അഭിനയിച്ചു.
എന്നാല്‍ 1993-97 കാലത്ത് ഹാസ്യപരമ്പരയായ ‘സബാന് സംഭല്കെ’യാണ് ആള്‍ട്ടറിനെ പ്രശസ്തനാക്കിയത്. പരമ്പരയിലെ ബ്രിട്ടീഷ് എഴുത്തുകാന്‍ ചാള്‍സിന്റെ വേഷം ആള്‍ട്ടറെ ജനകീയനാക്കി. 2008 ല്‍ പതമശ്രീ നല്കി ആള്‍ട്ടറെ രാജ്യം ആദരിച്ചിട്ടുണ്ട്.