ആത്മഹത്യയാണെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല
കൊച്ചി നേവല്‍ ബേസില്‍ ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ചത്.
കപ്പലിലെ ജോലിക്കിടെയാണ് സംഭവം. ആത്മഹത്യയാണെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആരാണ് വെടിവച്ചതെന്നോ എങ്ങനെയാണ് വെടിയേറ്റതെന്നോ വ്യക്തമല്ല. ഐഎന്‍എസ് ജമുനയിലായിരുന്നു സംഭവം.