ഏതെങ്കിലും വാഹനമിടിച്ച് വീഴ്ത്തിയതാണോയെന്നും അപസ്മാര ബാധയുണ്ടായതാണോയെന്നും സംശയിക്കുന്നു
മന്ത്രി എംഎം മണിയുടെ ഇളയ സഹോദരന് സനകന്‍ അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
സനകനും ഭാര്യയും പത്താംമൈലില്‍ വാടകയ്ക്ക് താമസിക്കുകയാണ്. രണ്ട് ദിവസം മുമ്പ് കുഞ്ചിത്തണ്ണിയിലേക്ക് പോയ ഇവര്‍ അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറിയിരുന്നു. പുറത്തേക്കിറങ്ങിയ സനകനെ പിന്നീട് കാണാതായി. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച വൈകിട്ട് കുത്തുപാറയില്‍ വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏതെങ്കിലും വാഹനമിടിച്ച് വീഴ്ത്തിയതാണോയെന്നും അപസ്മാര ബാധയുണ്ടായതാണോയെന്നും സംശയിക്കുന്നുണ്ട്.
സംസ്കാരം ഇന്നു വൈകിട്ട് നാലിന് നടക്കും. ഇദ്ദേഹത്തിന്റെ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് എം.എം. മണി പറഞ്ഞു.